എച്ച്.എസ്.എസ് വിഭാഗം പാവനിർമാണ മത്സരത്തിൽനിന്ന്
ഉപജില്ലകളുടെ പോയന്റ് നില
കൊണ്ടോട്ടി 562
മങ്കട 525
മലപ്പുറം 471
നിലമ്പൂർ 462
മഞ്ചേരി 451
മേലാറ്റൂർ 440
വണ്ടൂർ 436
പൊന്നാനി 427
പരപ്പനങ്ങാടി 421
കുറ്റിപ്പുറം 408
പെരിന്തൽമണ്ണ 406,
അരീക്കോട് 400
എടപ്പാൾ 352
കിഴിശ്ശേരി 334
തിരൂർ 328
വേങ്ങര 315
താനൂർ 279
മഞ്ചേരി: വിദ്യാർഥികളുടെ കരവിരുതും പ്രതിഭയും നൈപുണ്യവും ഏറ്റുമുട്ടുന്ന ജില്ല ശാസ്ത്രോത്സവത്തിന് തുടക്കം. കോവിഡിനെ തുടർന്ന് രണ്ടുവർഷമായി മുടങ്ങിയ മേള ഇക്കുറി കേരളപ്പിറവി ദിനത്തിലാണ് ആരംഭിച്ചത്. മഞ്ചേരിയിലെ വിവിധ വേദികളിലാണ് മത്സരങ്ങൾ. ഭാവി ശാസ്ത്രപ്രതിഭകളുടെ സംഗമം വ്യാഴാഴ്ച സമാപിക്കും.
മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ്, ജി.ബി.എച്ച്.എസ്.എസ്, തുറക്കൽ എച്ച്.എം.എസ്.എ യു.പി.എസ്, കോട്ടക്കൽ ഗവ. രാജാസ് സ്കൂൾ എന്നിവിടങ്ങളിലായാണ് മേള. ഒന്നാംദിനം പ്രവൃത്തിപരിചയ മേള മാത്രമാണ് നടന്നത്. എച്ച്.എം.വൈ.എച്ച്.എസ്.എസിലായിരുന്നു മത്സരങ്ങൾ.
ആദ്യദിനം 565 പോയന്റുമായി കൊണ്ടോട്ടി ഉപജില്ലയാണ് മുന്നിൽ. 533 പോയന്റുമായി മങ്കട ഉപജില്ല രണ്ടാം സ്ഥാനത്തും 480 പോയന്റുമായി മലപ്പുറം ഉപജില്ല മൂന്നാമതുമാണ്. സ്കൂളുകളുടെ വിഭാഗത്തിൽ 157 പോയന്റുമായി പൂക്കളത്തൂർ സി.എച്ച്.എം.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. 146 പോയന്റുമായി മൊറയൂർ വി.എച്ച്.എം.എച്ച്.എസും 145 പോയന്റുമായി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ് സ്കൂളും പിറകിലുണ്ട്.
സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂർ (106 പോയന്റ്), മഞ്ചേരി എച്ച്.എം.എച്ച്.എസ്.എസ് (94), മുന്നിയൂർ എം.എച്ച്.എസ് (76) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഹൈസ്കൂൾ വിഭാഗത്തിൽ പൂക്കളത്തൂർ സി.എച്ച്.എം.എസ്.എസ് (81), എ.എം.എച്ച്.എസ്.എസ് തിരൂർക്കാട് (73), പി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ (70), ജി.എച്ച്.എസ്.എസ് കരുവാരകുണ്ട് (70) എന്നിവരാണ് മുന്നിൽ.
പ്രവൃത്തി പരിചയ മേളയിൽ 550 പോയന്റുമായി കൊണ്ടോട്ടി ഉപജില്ലയാണ് മുന്നിൽ. 530 പോയന്റുമായി മങ്കട ഉപജില്ല രണ്ടാമതും 461 പോയന്റുമായി മലപ്പുറം, നിലമ്പൂർ ഉപജില്ലകൾ മൂന്നാം സ്ഥാനത്തുമാണ്. ശാസ്ത്രമേളയിൽ മലപ്പുറം (19 പോയന്റ്), കൊണ്ടോട്ടി (15), അരീക്കോട് (14) എന്നീ ഉപജില്ലകൾ മുന്നിട്ട് നിൽക്കുന്നു. ശാസ്ത്രമേളയിൽ സി.വി. രാമൻ ഉപന്യാസ മത്സരം മാത്രമാണ് ആദ്യദിനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.