മലപ്പുറം: കേരള സൂപ്പർ ലീഗിലെ മലപ്പുറം ഫുട്ബാൾ ക്ലബിന്റെ കുതിപ്പിനൊപ്പം കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് ‘മാധ്യമം’ സ്പോർട്സ് നടത്തുന്ന ഫുട്ബാൾ കാരവന്റെ അവസാന ദിന പര്യടനം ഇന്ന് എം.എഫ്.സിയുടെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയം പരിസരത്ത് നടക്കും. വൈകീട്ട് 3.30 നാണ് പരിപാടി അരങ്ങേറുക.
ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കുമായി ഏഴു ദിവസം നീണ്ടുനിന്ന കാരവൻ ഇന്ന് അവസാനിക്കും. കാരവനിൽ വിവിധ പരിപാടികളാണ് ‘മാധ്യമം’ ആസൂത്രണം ചെയ്തത്. ഷൂട്ടൗട്ട് മത്സരം, കായികതാരങ്ങളെ ആദരിക്കൽ, ഫുട്ബാൾ വിശകലനങ്ങൾ, പഴയ കളിക്കാരുടെ ഓർമകൾ തുടങ്ങിയ പരിപാടികളുമായി കാരവൻ ജില്ലയിലെ വിവിധ കോളജുകളിലേക്കും കലാലയങ്ങളിലുമെത്തി.
കായിക-വാണിജ്യ-മാധ്യമ രംഗത്തെ പ്രമുഖർ കൈകോർത്ത പരിപാടിയിൽ കൈനിറയെ സമ്മാനങ്ങളുമുണ്ടായിരുന്നു. മികച്ച ജനപങ്കാളിത്തമാണ് ഓരോ ഇടങ്ങളിലും കാരവന് ലഭിച്ചത്. വിവിധ കലാലയങ്ങളിലും നാട്ടിട വഴികളിലും കാരവൻ ഫുട്ബാൾ വസന്തം തീർത്തു. മലപ്പുറം ഒന്നടങ്കം ഇരു കൈയും നീട്ടി സ്വീകരിച്ച കാരവന്‍റെ അവസാന ദിനം വർണാഭമാക്കാനുള്ള തയാറെടുപ്പിലാണ് കാൽപന്തുപ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.