‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക ഡയറക്ടർ പി. ഹാരിസ് ബാബു, ട്രസ്റ്റ് ചെയർമാൻ വി.പി. അബ്ദുല്ലക്കുട്ടി മൗലവി, വിദ്യാർഥി പ്രതിനിധി മുഹമ്മദ് നിയാസ് എന്നിവരിൽനിന്ന് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം ഏറ്റുവാങ്ങുന്നു
എടയൂർ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 1,67,706 രൂപയാണ് വിദ്യാർഥികളും രക്ഷിതാക്കളും സമാഹരിച്ചുനൽകിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ ഡയറക്ടർ പി. ഹാരിസ് ബാബു, ട്രസ്റ്റ് ചെയർമാൻ വി.പി. അബ്ദുല്ലക്കുട്ടി മൗലവി, വിദ്യാർഥി പ്രതിനിധി മുഹമ്മദ് നിയാസ് എന്നിവരിൽനിന്ന് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ മുഹമ്മദ് നിയാസ്, ടി.പി. ഹഫിയ്യ, സയ്യാൻ ജസീം, അബാൻ മുഹമ്മദ്, കെ. എമിൻ, ഷിസ മറിയം, കെ. അഹമദ് ഡാനിഷ്, വി.പി. മിൻഹ മുനവ്വർ, പി. ഹന, ടി.ടി. മർസൂഖ് നബ്ഹാൻ, ടി.ടി. സിയ ആമിൻ, അഹ്്യാൻ, എം.ടി. മുഹമ്മദ് ജസാൻ, നഷ്വ പി. മുഹമ്മദ്, ഫാരിസ്, എം.ടി. ഹംന എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റേഴ്സ് കെ. സുബൈർ, പി. നജ്മുദ്ദീൻ, ജമീല എന്നിവർക്കും മാധ്യമത്തിന്റെ മെമന്റോ നൽകി ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് ടി.ടി. അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി ശൂറ അംഗം വി.കെ. അലി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ടി.ടി. അബ്ദുൽ ജബ്ബാർ, ട്രസ്റ്റ് അംഗങ്ങളായ പി. ഹസൻ, യു. മുഹമ്മദ് അലി, കെ. അബ്ദുൽ ഹമീദ്, മാധ്യമം പ്രതിനിധി യു. അബ്ദുൽ റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഖൈറുന്നീസ, സമീഹ അലി, പ്രധാനാധ്യാപിക നാദിറ അലി, സെക്ഷൻ ഹെഡ് ഷമീല മുനവ്വർ, അൽഫജ്ർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ പ്രിൻസിപ്പൽ വി. സജീർ, സ്റ്റാഫ് സെക്രട്ടറി യു. ജുറൈസ്, അധ്യാപകരായ വി. സാജിദ്, പി. മനോജ്, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.