മങ്കട: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മങ്കട വേരുംപുലാക്കൽ എൻ.സി.ടി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 2,24,120 രൂപയാണ് സമാഹരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ മുസ്തഫ മൈലപ്പുറം, സ്കൂൾ ലീഡർ മുനവ്വർ, ഡെപ്യൂട്ടി ലീഡർ വേദലക്ഷ്മി എന്നിവരിൽ നിന്ന് ‘മാധ്യമം’ സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ലിൻഷ, ലിബാന, അലിഷ്ബ സാജിദ്, റിദ്വാൻ, കെ.പി. ഫാത്തിമ അയാന, സി.ടി. അയ്ഷ, അസ റഫീഖ്, ആരിഫ് മുഹമ്മദ്, സ്കൂൾ ബെസ്റ്റ് മെന്റേഴ്സ് കെ. നസീം, കെ.പി. സജീർ എന്നിവർക്കും ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ഹുസൈൻ കടന്നമണ്ണ, ടി. മൊയ്ദീൻ കുട്ടി, എ. അമാനുല്ല, പി.ടി.എ പ്രസിഡന്റ് ഹബീബുറഹ്മാൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ വടക്കാങ്ങര, സ്കൂൾ മാനേജർ വി. അബ്ദു, ട്രസ്റ്റ് സെക്രട്ടറി പി. മുഹമ്മദ് അലി, ഡെപ്യൂട്ടി എച്ച്.എം സമീറ, സ്റ്റാഫ് സെക്രട്ടറി പി. സാജിർ, കെ.പി. ഹബീബ് റഹ്മാൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുധീർ, ‘മാധ്യമം’ ഏരിയ കോഓഡിനേറ്റർ കെ. ഹംസ, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.