‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് അൽഫുർഖാൻ സ്കൂൾ ശാന്തിവയൽ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ കെ. അബ്ദുൽ മജീദിൽനിന്ന് ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
എ.ആർ നഗർ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് അൽഫുർഖാൻ ശാന്തിവയൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച 70,270 രൂപ കൈമാറി. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ. അബ്ദുൽ മജീദിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ റാസി അബ്ദുല്ല, നിമ മറിയം, അൽഹാൻ നൂർ, പി.പി. ഇൽഹാൻ സൈദ്, മുഹമ്മദ് റഫ്നാൻ, എം.കെ. ഹയ ഫാത്തിമ, പി.കെ. ബാസിത്, പി.പി. ഇസ്ഹാൻ സഈദ്, കെ.പി. ദയ മെഹ്റ, വി.കെ. അൻഹ, ഐറീൻ സഹ് വ, അയ്ഷ മെഹ്റ, ശാദിൻ അഹ്മദ്, ഫാത്തിമ ഫൈഹ, പി. മുഹമ്മദ് ശാസിൻ, അനീൻ അൻവർ, നാഫിഹ് റഹ്മാൻ, എം.വി. അമാൻ, ബെസ്റ്റ് മെന്റർ പി.കെ. ഫാദിയ ടീച്ചർ എന്നിവരെ ‘മാധ്യമ’ത്തിന്റെ മെമെന്റോയും മെഡലും നൽകി ആദരിച്ചു.
സ്കൂളിനുള്ള മാധ്യമത്തിന്റെ ഉപഹാരം പ്രിൻസിപ്പൽ ഏറ്റുവാങ്ങി. ‘മാധ്യമം’ ഏരിയ കോഓഡിനേറ്റർ ടി.കെ. അബ്ദുൽ അസീസ്, വൈസ് പ്രിൻസിപ്പൽ റനീഷ്, സ്റ്റാഫ് സെക്രട്ടറി എ.എം. ഷിജി, എം.കെ. അനസ്, ജയേഷ്, നസ്ലി ജാഫർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.