ഓട്ടോമാറ്റിക് സാനിറ്റൈസർ ഉപകരണം നിർമിച്ച സനൽ,
ഡാനിഷ് പനോളി, അഭിരാം കൃഷ്ണ
കാവനൂർ: കോവിഡ് ഇടവേളക്കുശേഷം സ്കൂൾ തുറന്നതോടെ സഹപാഠികൾക്ക് കൈകൾ അണുവിമുക്തമാക്കാൻ ഓട്ടോമാറ്റിക് സാനിറ്റൈസർ ഉപകരണം നിർമിച്ച് മൂന്ന് വിദ്യാർഥികൾ. ഇരുവേറ്റി സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ അഭിരാം കൃഷ്ണ, സനൽ, ഒമ്പതാം ക്ലാസ് വിദ്യാർഥി ഡാനിഷ് പനോളി എന്നിവരാണ് ഇലക്ട്രോണിക് സാനിറ്റൈസർ ഉപകരണം നിർമിച്ച് താരങ്ങളായത്.
അൾട്രാസോണിക് സെൻസറും ഒർഡിനോ പ്രോഗ്രാമിങ്ങും ഡി.സി മോട്ടോറുകളും ഉപയോഗിച്ചാണ് കുറഞ്ഞ ചെലവിൽ ഇത് നിർമിച്ചതെന്ന് ഇവർ പറയുന്നു. എല്ലാവർക്കും ഉപകാരപ്രദമായ ഉപകരണം നിർമിക്കാനായതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് മൂവരും പറഞ്ഞു.
ശാസ്ത്ര ക്ലബിെൻറയും വിദ്യാർഥികളുടെയും കണ്ടെത്തലുകൾ ഏറെ പ്രയോജനമായതായി പ്രധാനാധ്യാപകൻ ഷാജ്കുമാറും പറഞ്ഞു. ഉപകരണം വികസിപ്പിച്ചെടുത്ത വിദ്യാർഥികളെ അധ്യാപകരും മറ്റു വിദ്യാർഥികളും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.