മലപ്പുറം: അയൽ ജില്ലകളിലേക്കും കെ.എസ്.ആർ.ടി.സി സർവിസുകൾ ആരംഭിച്ചതോടെ യാത്രക്കാർക്ക് ആശ്വാസം. മലപ്പുറത്തുനിന്ന് രാവിലെ 7.30ന് കോട്ടക്കൽ- തൃശൂർ വഴി എറണാകുളത്തേക്കും നിലമ്പൂരിൽനിന്ന് രാവിലെ 7.45ന് പെരിന്തൽമണ്ണ- തൃശൂർ വഴി കോട്ടയത്തേക്കും സർവിസുകൾ തുടങ്ങിയിട്ടുണ്ട്. ഇവ യഥാക്രമം ഉച്ചക്ക് ഒരുമണിക്കും വൈകീട്ട് നാലിനും മടങ്ങും. പാലക്കാട്-കോഴിക്കോട് സർവിസുകളിൽ രണ്ടെണ്ണം വ്യാഴാഴ്ച ആരംഭിക്കും. ആരോഗ്യ പ്രവർത്തകർക്കും എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്ന അധ്യാപകർക്കും വേണ്ടിയുള്ള സർവിസുകളിലും സാധാരണ യാത്രക്കാരെ കയറ്റുന്നുണ്ടെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
രാവിലെ എട്ടിന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ആദ്യ ബസ് 10.35ന് മലപ്പുറത്തും 12.10ന് കോഴിക്കോട്ടുമെത്തും. വൈകീട്ട് മൂന്നിനും പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വണ്ടിയുണ്ട്. ഇത് മലപ്പുറത്ത് 5.35നും കോഴിക്കോട്ട് 7.10നുമാണ് എത്തുക. കോഴിക്കോട്ടുനിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന ബസ് 9.35ന് മലപ്പുറത്തും 12.10ന് പാലക്കാട്ടുമെത്തും. വൈകീട്ട് മൂന്നിനും കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്ക് ബസുണ്ട്. 4.35ന് മലപ്പുറത്തും 7.10ന് പാലക്കാട്ടും എത്തും.
മലപ്പുറത്തുനിന്ന് രാവിലെ ഏഴിനും ഉച്ചക്കും ഒരുമണിക്കും മഞ്ചേരിയിലേക്കും വൈകീട്ട് അഞ്ചിന് കോഴിക്കോട്ടേക്കും 5.05ന് തിരൂർ വഴി പൊന്നാനിയിലേക്കും 5.10ന് നിലമ്പൂരിലേക്കും ഇതേ സമയത്തുതന്നെ പെരിന്തൽമണ്ണയിലേക്കും ബസ് കിട്ടും. രാവിലെ എട്ടിന് പൊന്നാനിയിൽനിന്ന് തിരൂർ (8.50)- കോട്ടക്കൽ- മലപ്പുറം വഴി മഞ്ചേരിയിലേക്കും സർവിസുണ്ട്. 10.15നാണ് ഈ ബസ് മഞ്ചേരിയിലെത്തുക. വൈകീട്ട് 4.30ന് മഞ്ചേരിയിൽനിന്ന് പുറപ്പെടുന്നതാണ് തിരൂർ വഴി പൊന്നാനിയിലേക്കുള്ള ബസ്. ഇത് 6.50ന് പൊന്നാനിയിലെത്തും.
താനൂരിലെയും വണ്ടൂരിലെയും എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകളാണ് മലപ്പുറത്തുനിന്നുള്ള മറ്റു രണ്ട് സർവിസുകളുടെ ലക്ഷ്യസ്ഥാനം. രാവിലെ 8.15ന് പുറപ്പെട്ട് കോട്ടക്കൽ- തിരൂർ വഴി 9.30ന് താനൂരിലും 8.15ന് യാത്ര തുടങ്ങി മഞ്ചേരി വഴി 9.30ന് വണ്ടൂരിലും ഇവ എത്തും. വൈകീട്ട് 4.30നാണ് ഇരു ബസും യഥാക്രമം താനൂരിൽനിന്നും വണ്ടൂരിൽനിന്നും മലപ്പുറത്തേക്ക് മടങ്ങുക.
മലപ്പുറത്തുനിന്നുള്ള ബസുകൾ (പുറപ്പെടുന്ന സമയം- ലക്ഷ്യസ്ഥാനം)
രാവിലെ 7.00 മഞ്ചേരി
രാവിലെ 7.30 എറണാകുളം
രാവിലെ 8.15 താനൂർ
രാവിലെ 8.15 വണ്ടൂർ
രാവിലെ 9.35 പാലക്കാട്
രാവിലെ 9.45 മഞ്ചേരി
രാവിലെ 10.35 കോഴിക്കോട്
ഉച്ചക്ക് 1.00 മഞ്ചേരി
വൈകു. 4.35 പാലക്കാട്
വൈകു. 5.00 കോഴിക്കോട്
വൈകു. 5.05 പൊന്നാനി
വൈകു. 5.10 നിലമ്പൂർ
വൈകു. 5.10 പെരിന്തൽമണ്ണ
വൈകു. 5.35 കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.