മലപ്പുറം: തുടര്‍ച്ചയായി രണ്ടാം ദിനവും 2500ന് മുകളില്‍ പ്രതിദിന കോവിഡ് രോഗികളുമായി ജില്ല. വെള്ളിയാഴ്ച 2671 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പുതുതായി രോഗബാധിതരായവരില്‍ 2529 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 75 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. വൈറസ് ബാധിതരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 57 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 643 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
529 പേര്‍ക്കാണ് ജില്ലയില്‍ രോഗമുക്തിയുണ്ടായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുട എണ്ണം 1,26,727 ആയി.
ജില്ലയില്‍ ഇതുവരെ 5,00,592 പേര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയത്. ഇതില്‍ 4,44,672 പേര്‍ക്ക് ഒന്നാം ഡോസും 55,920 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 45 വയസ്സിനു മേലുള്ളവരായ 3,59,464 പേര്‍ക്ക് ഒന്നാം ഡോസും 13,194 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ജില്ല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വെള്ളിയാഴ്ച കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ: പൊന്നാനി- 117, കൊണ്ടോട്ടി- 102, എടവണ്ണ- 58, പള്ളിക്കൽ- 53, പോരൂർ- 53, മഞ്ചേരി- 51, ഉൗർങ്ങാട്ടീരി- 50.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.