മുണ്ടേരി കുമ്പളപ്പാറ ഊരിലെത്തിയ ജനമൈത്രി എക്സൈസ് അധികൃതരും വാര്‍ഡ് അംഗം അനില്‍കുമാറും
മാതൃകയായി ജനമൈത്രി എക്സൈസിന്റെ ‘തിരികെ’ പദ്ധതി
എടക്കര: ഓണാവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങാതിരുന്ന മുണ്ടേരി കുമ്പളപ്പാറ ഊരിലെ കുട്ടികളെ വീണ്ടും വിദ്യാലയങ്ങളിലെത്തിച്ച് എടക്കര ജനമൈത്രി എക്സൈസ്. സര്‍ക്കാറിന്റെ ‘തിരികെ’ പദ്ധതിയുടെ ഭാഗമായി ഹോസ്റ്റലുകളില്‍ താമസിച്ച് വിവിധ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ഊരിലെത്തിച്ച് ഓണക്കോടി സമ്മാനിച്ചാണ് സ്കൂളുകളിലേക്ക് യാത്രയാക്കിയത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജനമൈത്രി എക്സൈസ് വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ കുമ്പളപ്പാറയില്‍ ഓണാഘോഷവും ഓണസദ്യയും ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചിരുന്നു.
പ്രിവന്റിവ് ഓഫിസര്‍ പി.എസ്. ദിനേശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ ഊരുമൂപ്പന് ചെമ്പന്‍ മൂപ്പന്, വാര്‍ഡ് അംഗം അനില്‍കുമാര്‍, ജിഷില്‍ നായര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മനോജ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ശ്രുതി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഏഞ്ചല്‍ ചാക്കോ, കെല്‍സ പാരാവളന്റിയര് ഷീബ, കമ്യൂണിറ്റി മീഡിയേഷന് സെന്റര്‍ പ്രതിനിധി അബ്ദുല്‍ കരീം, കണ്‍സൽട്ടിങ് സൈക്കോളജിസ്റ്റ് ജാസ്മിന്, കീസ്റ്റോണ്‍ പ്രതിനിധി അനീഷ് എന്നിവര്‍ സംസാരിച്ചു. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാജേഷ്, മുഹമ്മദ് ഹബീബ്, റിജു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സി.എ. സജ്ന, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.