സൽക്കാരയുടെ 'പെരുന്നാൾ സൽക്കാരം' ബക്രീദ് ക്യാമ്പയിന് തുടക്കമായി

കോട്ടക്കൽ: കാറ്ററിംഗ് രംഗത്ത് വിജയകരമായ പതിനെട്ട് വർഷം പൂര്‍ത്തിയാക്കിയ സൽക്കാര കാറ്ററിംഗ് സർവീസ്, വലിയ പെരുന്നാളിനെ വരവേൽക്കാനായി ‘പെരുന്നാൾ സൽക്കാരം’ എന്ന പേരിൽ ബക്കറ്റ് ബിരിയാണി ക്യാമ്പയിന് തുടക്കം കുറിച്ചു. ജൂൺ ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ക്യാമ്പയിൻ തുടരും.

കഴിഞ്ഞ പെരുന്നാളിന് ജില്ലയിൽ ഏറ്റവും കൂടുതൽ ബക്കറ്റ് ബിരിയാണി വിറ്റ സൽക്കാര ഇത്തവണയും വിപുലമായ വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചിക്കൻ ലെഗോൺ ബിരിയാണി, കുട്ടൻ ബിരിയാണി, ചിക്കൻ മന്തി, ചിക്കൻ സുർബിയാൻ, ഫ്രൈഡ് റൈസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കോട്ടക്കലിലെ ഡെലിവറി പോയിന്റ് കൂടാതെ സൽക്കാര കിച്ചണിൽ നിന്നും നേരിട്ട് ഭക്ഷണം വാങ്ങാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന്റെ എല്ലാ ദിനങ്ങളിലും ബക്കറ്റ് ബിരിയാണി ലഭ്യമായിരിക്കും. ബക്കറ്റ് ബിരിയാണി ഓർഡറുകൾക്ക് 9747598080, 9072598080 എന്ന നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

Tags:    
News Summary - Bakrid campaign has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.