ഹോട്ടല്‍ ലിവ ഉടൻ പ്രവര്‍ത്തനം ആരംഭിക്കുന്നു

മലപ്പുറം:ആയുർവേദത്തിന്റെതനിമയും പാരമ്പര്യവും തുടിക്കുന്ന കോട്ടയ്ക്കലില്‍ അത്യാധുനിക സൗകര്യങ്ങളുമായി തുടങ്ങുന്ന പുതിയ ആഡംബരവിസ്മയംഹോട്ടൽ ലിവ (HOTEL LIVA) ഒതുക്കുങ്ങൽ കൊളത്തുപറമ്പില്‍ ഫെബ്രുവരി ആദ്യവാരം പ്രവര്‍ത്തനംആരംഭിക്കും. പി.എസ്.ജിഹോട്ടൽസ്ആൻഡ്റിസോർട്ട്സ് എൽ.എൽ.പി (PSG HOTELS AND RESORTS LLP) ഗ്രൂപ്പാണ് ഈ ഫോർ സ്റ്റാർ ഹോട്ടൽ ഒരുക്കിയിരിക്കുന്നത്.

ആയുർവേദചികിത്സയ്ക്കായിഎത്തുന്നവർക്കും, ബിസിനസ്സ് യാത്രക്കാർക്കും, ആഘോഷങ്ങൾ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി ഹോട്ടൽ ലിവ മാറുംഎന്ന്ചടങ്ങില്‍ പങ്കെടുത്തുസംസാരിക്കവേ മാനേജിംഗ്ഡയറക്ടര്‍ സജീവ് രാമകൃഷ്ണൻ പറഞ്ഞു.

കോട്ടക്കല്ലിന്റെ പാരമ്പര്യത്തോട്ചേർന്നുനിൽക്കുന്ന ആതിഥ്യമര്യാദയും അന്താരാഷ്ട്രനിലവാരത്തിലുള്ളസൗകര്യങ്ങളുമാണ്ഹോട്ടലിന്റെപ്രധാനആകർഷണം.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എയർ കണ്ടീഷൻഡ്സ്യൂട്ട്, ഡീലക്സ്റൂമുകൾ അതിഥികൾക്ക് സുഖകരമായതാമസംഉറപ്പാക്കുന്നു. ഭക്ഷണപ്രേമികൾക്കായിവൈവിധ്യമാർന്നവിഭവങ്ങൾ വിളമ്പുന്ന 'തീരം' (THEERAM) മൾട്ടിക്വിസീൻ റെസ്റ്റോറന്റും, ഗ്രാമീണഭംഗിആസ്വദിച്ച്ഭക്ഷണംകഴിക്കാൻ സൗകര്യമുള്ള 'മിഡ്നൈറ്റ്സ്' (MIDNIGHTS) റൂഫ്ടോപ്പ് ഓപ്പൺ എയർ റെസ്റ്റോറന്റും ഇവിടെയുണ്ട്.

വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കുമായി 300 പേർക്ക്ഇരിക്കാവുന്ന 'സെറീൻ' (SERENE) ബാങ്ക്വെറ്റ്ഹാളും, ചെറിയഒത്തുചേരലുകൾക്കായി 100 പേരെഉൾക്കൊള്ളുന്ന 'അഥീന' (ATHENA) ഹാളും ആഘോഷങ്ങൾക്ക്മാറ്റുകൂട്ടുന്നു. കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി 30 പേർക്ക്ഇരിക്കാവുന്ന 'ക്രിസ്റ്റൽ' (CRYSTAL) കോൺഫറൻസ്ഹാളും, 15 പേർക്ക്ഇരിക്കാവുന്ന 'ഹാർമണി' (HARMONY) ബോർഡ്റൂമുംഉൾപ്പെടെയുള്ളബിസിനസ്സ്ക്ലാസ്സൗകര്യങ്ങൾ ലിവയുടെമാത്രം പ്രത്യേകതയാണ്.

ചടങ്ങിൽ ഹോട്ടലിന്റെപ്രവർത്തനരീതികളെക്കുറിച്ചും ഭാവിവികസന പദ്ധതികളെക്കുറിച്ചും എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിയസജീവ്, ഡയറക്ടർ ഡോ. നിതീഷ്ശങ്കർ എന്നിവർ സംസാരിച്ചു. ഹോട്ടൽ ഉദ്ഘാടനത്തെക്കുറിച്ചും മറ്റ്സവിശേഷതകളെക്കുറിച്ചും ജനറൽ മാനേജർ ജിജീഷ്ജോർജി വ ശദീകരിച്ചു.

അന്താരാഷ്ട്രനിലവാരത്തിൽ ഇന്ത്യയ്ക്കകത്തുംപുറത്തുമുള്ളഅതിഥികളെസ്വീകരിക്കാൻ എല്ലാസജ്ജീകരണങ്ങളുംപൂർത്തിയായതായും, കോട്ടയ്ക്കലിന്റെ ഹോസ്പിറ്റാലിറ്റിമേഖലയിൽ ലിവഹോട്ടൽ ഒരുസ്വപ്നസാക്ഷാത്കാരമായിരിക്കുമെന്നുംപർപ്പിൾ സ്റ്റോൺ ഹോസ്പിറ്റാലിറ്റിഡയറക്ടർ സാജൻ ഒടുങ്ങാട്ട്പറഞ്ഞു.

Tags:    
News Summary - Hotel Liva inagraution tommarow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT