വി​ര​ല്‍ തൊ​ട്ടാ​ല്‍ വി​രി​യും വാ​ക്കു​ക​ളു​മാ​യി ‘കി​ഡ് സ്പീ​ക് പ്രൊ’

തേ​ഞ്ഞി​പ്പ​ലം: സം​സാ​ര ശേ​ഷി പ്ര​ശ്ന​ങ്ങ​ളു​ള്ള കു​ട്ടി​ക​ള്‍ക്ക് ആ​ശ​യ​വി​നി​മ​യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ബോ​ര്‍ഡു​മാ​യി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് (ഐ.​ഇ.​ടി.) വി​ദ്യാ​ര്‍ഥി​ക​ള്‍. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്റ് ആ​ന്‍ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ (സി.​ഡി.​എം.​ആ​ര്‍.​പി.) കേ​ന്ദ്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‘കി​ഡ് സ്പീ​ക് പ്രൊ’ ​എ​ന്നു പേ​രി​ട്ട ഉ​പ​ക​ര​ണം പു​തു​താ​യി കോ​ള​ജി​ല്‍ ചേ​ര്‍ന്ന​വ​ര്‍ക്കു​ള്ള സ്വാ​ഗ​ത​ച്ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പു​റ​ത്തി​റ​ക്കി. സി.​ഡി.​എം.​ആ​ര്‍.​പി ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. മ​ണി​ക​ണ്ഠ​ന്‍ ഏ​റ്റു​വാ​ങ്ങി.

ഐ.​ഇ.​ടി​യി​ല്‍ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ് ക​ഴി​ഞ്ഞി​റ​ങ്ങി​യ കെ. ​ഫാ​ത്തി​മ ഫി​ദ, സി. ​ശ്രി​യ, എ​സ്. ശി​വ​പ്രി​യ, നി​ന ബേ​ബി എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​ക്ക് പി​ന്നി​ല്‍. അ​ധ്യാ​പി​ക​യാ​യ കെ. ​മേ​ഘ​ദാ​സ്, സി.​ഡി.​എം.​ആ​ര്‍.​പി​യി​ലെ സ്പീ​ച്ച് തെ​റ​പ്പി​സ്റ്റ് അ​ഞ്ജു​ഷ എ​ന്നി​വ​ര്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി. ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ബോ​ര്‍ഡി​ലെ ബ​ട്ട​ണു​ക​ള്‍ അ​മ​ര്‍ത്തി​യാ​ല്‍ അ​ത് മ​ല​യാ​ള​ത്തി​ല്‍ വാ​ക്കു​ക​ളാ​യി പു​റ​ത്തു​വ​രും. ഒ​ന്നി​ച്ച് വാ​ച​ക​മാ​ക്കി മാ​റ്റു​ക​യും ചെ​യ്യാം.

ചെ​റി​യ കു​ട്ടി​ക​ള്‍ ആം​ഗ്യ​ഭാ​ഷ പ​ഠി​ച്ചെ​ടു​ക്കും മു​മ്പേ ത​ന്നെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണ് ഉ​പ​ക​ര​ണം. നി​ല​വി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ ഇ​ത്ത​രം ആ​പ്പു​ക​ളു​ണ്ടെ​ങ്കി​ലും തെ​റ​പ്പി കേ​ന്ദ്ര​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. പ​ല​തും പ​ണം കൊ​ടു​ത്ത് സ​ബ്സ്‌​ക്രൈ​ബ് ചെ​യ്യേ​ണ്ട​വ​യാ​ണ്. കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ലേ മൊ​ബൈ​ല്‍ ഉ​പ​യോ​ഗം ശീ​ലി​പ്പി​ക്കു​ന്ന​ത് മൊ​ബൈ​ലി​ന് അ​ടി​മ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു.

സ്പ​ര്‍ശ​ന ശേ​ഷി പ്ര​ശ്ന​മു​ള്ള​വ​ര്‍ക്ക് ആ​ന്‍ഡ്രോ​യ്ഡ് ഫോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യി​ല്ല. തെ​റ​പ്പി കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ‘കി​ഡ് സ്പീ​ക് പ്രൊ’. ​ കു​ട്ടി​ക​ളു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ വാ​ക്കു​ക​ള്‍ ഇ​തി​ലു​ള്‍പ്പെ​ടു​ത്താ​നാ​കും. ബോ​ര്‍ഡി​ല്‍ സ്വ​ന്തം ചി​ത്ര​ങ്ങ​ളോ ര​ക്ഷി​താ​ക്ക​ളു​ടെ ശ​ബ്ദ​മോ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. പ​തി​ന​യ്യാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ് വ​ന്ന​ത്.

ഐ.​ഇ.​ടി​യി​ലെ ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ന്‍ക്യു​ബേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ചെ​റി​യ വ​ലു​പ്പ​ത്തി​ലു​ള്ള​തും കൂ​ടു​ത​ല്‍ ഫീ​ച്ച​റു​ക​ളു​ള്ള​തു​മാ​യ കി​ഡ് സ്പീ​ക് പ്രൊ ​ബോ​ര്‍ഡു​ക​ള്‍ പു​റ​ത്തി​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘം. ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. പ്രി​ന്‍സി​പ്പി​ല്‍ ഡോ. ​സി. ര​ഞ്ജി​ത്ത്, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്റ് എ. ​ദി​നേ​ശ് കു​മാ​ര്‍, അ​സി. ര​ജി​സ്ട്രാ​ര്‍ ഒ.​സി. ശ​ശി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Kid Speak Pro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.