മലപ്പുറം ജില്ലക്ക് സ്വന്തമായി ഒരു പദ്ധതിയുമില്ല; നിരാശ മാത്രം

മലപ്പുറം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാന ബജറ്റിൽ ജില്ലക്ക് പ്രധാന പദ്ധതികൾ അനുവദിക്കാത്തതിൽ നിരാശ. ആരോഗ്യം, വിദ്യാഭ്യാസം, കായികം, കാര്‍ഷികം, കുടുംബശ്രീ, തീരദേശം, തോട്ടം, പരിസ്ഥിതി, ഗതാഗതം, പ്രവാസം, വ്യവസായം, പട്ടികജാതി -പട്ടിക വര്‍ഗം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിലെല്ലാം ഒന്നിച്ച് തുക വകയിരുത്തിയത് ഒഴിച്ചാല്‍ ജില്ലക്ക് മാത്രമായി ഒന്നുമില്ല ഈ ബജറ്റില്‍. പൊന്നാനി തുറമുഖ വികസനം, പരപ്പനങ്ങാടി റീജനല്‍ സയന്‍സ് പാർക്ക്, കൊണ്ടോട്ടി മോയിൻകുട്ടി മാപ്പിളകല അക്കാദമി, മലപ്പുറത്ത് കരിയർ വികസന കേന്ദ്രം എന്നിവയാണ് ബജറ്റ് പ്രസംഗത്തിൽ ഇടംപിടിച്ചത്.

കൊണ്ടോട്ടി മോയിൻകുട്ടി മാപ്പിളകല അക്കാദമിക്ക് 15 ലക്ഷം അനുവദിച്ചത് ഒഴിച്ചാൽ ബാക്കിവരുന്ന പദ്ധതികൾ മറ്റു ജില്ലകൾക്കുകൂടി ചേർത്താണ് തുക വകയിരുത്തിയത്. ഇതിൽ കരിയർ വികസന കേന്ദ്രത്തിന് എത്രയാണ് തുക എന്നുപോലും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞവർഷം ബജറ്റിൽ ടൂറിസം രംഗം പരിപോഷിപ്പിക്കാന്‍ മലബാര്‍ സാഹിത്യ സര്‍ക്യൂട്ടിന് 50 കോടി അനുവദിച്ചിരുന്നു.

ഇത്തവണ ഉയർന്ന തുകക്കുള്ള പദ്ധതി ജില്ലക്ക് മാത്രമായിട്ടില്ല. 16 മണ്ഡലങ്ങളിൽനിന്ന് എം.എൽ.എമാർ നൽകിയ നിർദേശങ്ങളിൽ ചിലതിന് മാത്രം മുഴുവനോ പാതിയോ തുകയും ബാക്കിവരുന്ന പദ്ധതികൾക്ക് ടോക്കണായി 100 രൂപ മാത്രവുമാണ് അനുവദിച്ചത്. ഓരോ എം.എൽ.എമാർക്കും പരമാവധി 20 പദ്ധതികൾ മാത്രമാണ് നിർദേശിക്കാൻ അനുവാദമുണ്ടായിരുന്നത്.

ബജറ്റിൽ ജില്ലയിലെ മണ്ഡലങ്ങളുടെ പ്രാതിനിധ്യം (തുക വകയിരുത്തിയത്, ടോക്കൺ തുക വകയിരുത്തിയത്, തള്ളപ്പെട്ടവ എന്ന ക്രമത്തിൽ)

മലപ്പുറം

പാലക്കാട് -മോങ്ങം റോഡ് റബറൈസ് ചെയ്യാൻ ഒരു കോടി

ടോക്കണ്‍ തുക വകയിരുത്തിയ പ്രധാന പദ്ധതികൾ

മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം

മലപ്പുറം സിവിൽ സ്റ്റേഷനിൽ റവന്യൂ ടവർ നിർമാണം

മലപ്പുറം ഗവ. കോളജ് പുതിയ കെട്ടിട നിർമാണം

പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം

നിലമ്പൂര്‍

ഗവ. എല്‍.പി സ്കൂള്‍ വാരിക്കല്‍, കരുളായി - ഒരു കോടി

മൂത്തേടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ - ഒരു കോടി

നിലമ്പൂരില്‍ പൊതുമരാമത്ത് ബില്‍ഡിങ് കോംപ്ലക്‌സ് - മൂന്നു കോടി

ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് ലാബും കെട്ടിടങ്ങളും - രണ്ടു കോടി

ജി.എല്‍.പി സ്കൂള്‍ വീട്ടിക്കുത്ത്, നിലമ്പൂര്‍ - നാലു കോടി

ടോക്കണ്‍ തുക വകയിരുത്തിയവ

ഉപ്പട -ചെമ്പന്‍കൊല്ലി റോഡ്

പുഞ്ചക്കൊല്ലി എസ്.ടി കോളനിയിലേക്ക് പാലം നിർമാണം

പോത്തുകല്‍ പി.എച്ച്.സി സെന്‍റര്‍ കെട്ടിട നിർമാണം

നിലമ്പൂരില്‍ കോടതി സമുച്ചയം

പൂക്കോട്ടുമണ്ണ ലിഫ്റ്റ് ഇറിഗേഷന്‍ ഫേസ് 2

തള്ളപ്പെട്ടത്

കവളപ്പൊയ്ക- ഇല്ലിക്കാട് പാലം

ഇരുട്ടുക്കുത്തി പാലം, ശാന്തിഗ്രാം പാലം, കാരക്കോടൻ പുഴയിൽ പുന്നക്കൽ പാറക്കടവ് പാലം

നിലമ്പൂര്‍ നഗരസഭ കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം, വിതരണ ശൃംഖല വിപുലീകരണം

വള്ളിക്കുന്ന്

മൂന്നിയൂർ വെളിമുക്ക് ആയുർവേദ ആശുപത്രി കെട്ടിട നിർമാണം - 5.5 കോടി

ടോക്കണ്‍ തുക വകയിരുത്തിയവ

മൂന്നിയൂർ വില്ലേജ് വിഭജിച്ച് വെളിമുക്കിലും പള്ളിക്കൽ വില്ലേജ് വിഭജിച്ച് കരിപ്പൂരിലും പുതിയ വില്ലേജ് രൂപവത്കരിക്കൽ

തേഞ്ഞിപ്പലം ആസ്ഥാനമായി ഫയർ സ്റ്റേഷൻ ആരംഭിക്കൽ

വള്ളിക്കുന്ന് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കൽ

ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്‍ററിനോട് ചേർന്ന് മിനി ഹാർബർ നിർമാണം

കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി സ്പോർട്സ് ഹബ്

തള്ളപ്പെട്ടത്

ചരിത്ര മ്യൂസിയം

ഫോറൻസിക് ഗവേഷണ കേന്ദ്രം

മങ്കട

വള്ളിക്കാപ്പറ്റ പാലം നിർമാണം - 40 ലക്ഷം

പനങ്ങാങ്ങര ജി.യു.പി.എസ്, കുറുവ ജി.എല്‍.പി.എസ്, ചൊവ്വാണ ജി.എല്‍.പി.എസ് എന്നിവയുടെ കെട്ടിട നിർമാണത്തിന് 20 ലക്ഷം രൂപ വീതം

ടോക്കണ്‍ തുക വകയിരുത്തിയവ

വളാഞ്ചേരി -അങ്ങാടിപ്പുറം റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കൽ

വെള്ളില ചോഴി പാലം നിർമാണം

പുഴക്കാട്ടിരി സി.എച്ച്.സി കെട്ടിട നിർമാണം

ഹോമിയോപതി ആശുപത്രി നിർമാണം

പുഴക്കാട്ടിരി, അങ്ങാടിപ്പുറം, വലമ്പൂർ, കുറുവ, വടക്കാങ്ങര, മങ്കട, കൂട്ടിലങ്ങാടി വില്ലേജ് ഓഫിസുകൾക്ക് കെട്ടിട നിർമാണം

മഞ്ചേരി

പാണ്ടിക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് നിർമാണം - ഒരു കോടി

ടോക്കൺ തുക വകയിരുത്തിയവ

മഞ്ചേരി നഴ്സിങ് കോളജ് കെട്ടിട നിർമാണം

ജനറൽ ആശുപത്രിക്ക് കെട്ടിട നിർമാണം

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോംപ്ലക്സ്

തള്ളപ്പെട്ടവ

മുള്ള്യാകുർശ്ശി - പാണ്ടിക്കാട് റോഡ് നവീകരണം

മഞ്ചേരി എക്സൈസ് റേഞ്ച് ഓഫിസ് കെട്ടിട നിർമാണം

മഞ്ചേരി ഗവ. പോളിടെക്നിക് കോളജ് കെട്ടിട നിർമാണം

പൊന്നാനി

പൊന്നാനി ഉൾപ്പെടെ തുറമുഖങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 40.50 കോടി

കനോലി കനാൽ ഉൾപ്പെടെ ബേക്കൽ മുതൽ കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിന് 300 കോടി

പൊന്നാനി കോൾകൃഷി മേഖല ഉൾപ്പെടെ കാർഷിക മേഖലക്ക് 971.71

ചെറവല്ലൂർ ബണ്ട് റോഡ് നിർമാണം - ആറു കോടി

ചങ്ങരംകുളം റോഡ് വികസനവും ടൗൺ സൗന്ദര്യവത്കരണവും - നാലു കോടി

ടോക്കൺ തുക വകയിരുത്തിയവ

പൊന്നാനി ഐ.സി.എസ്.ആർ പഠന കേന്ദ്രത്തിൽ ക്രിയേറ്റിവ് ഹബ് സ്ഥാപിക്കൽ

ഫിഷറീസ് കോംപ്ലക്സ് നിർമാണം

മാറഞ്ചേരി ഐ.ടി.ഐക്ക് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിർമാണവും

നിളയോരപാത സംരക്ഷണവും തുടർ സൗന്ദര്യവത്കരണ പ്രവൃത്തികളും

പൊന്നാനി കോച്ചിങ് ഫോർ മൈനോറിറ്റി യൂത്ത് സെന്‍റർ പുതിയ കെട്ടിട നിർമാണം

പെരിന്തൽമണ്ണ

തേലക്കാട് ഗവ. എൽ.പി സ്കൂൾ കെട്ടിടം - 20 ലക്ഷം

ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം - 20 ലക്ഷം

അമ്മിനിക്കാട് ഒടമല പാറൽ റോഡ് റബറൈസിങ് - 60 ലക്ഷം

ടോക്കൺ തുക വകയിരുത്തിയവ

തൂതപ്പുഴയിൽ ഏലംകുളം പറയൻതുരുത്ത് മാടായ പാലം

ഓരാടംപാലം - മാനത്ത്മംഗലം ബൈപാസിന് സ്ഥലമെടുപ്പ്

വ്യവസായ പാർക്കിന് സ്ഥലമെടുത്ത് കെട്ടിടം നിർമിക്കൽ

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ട്രക്കിങ് സൗകര്യം

താഴേക്കോട്, ആലിപ്പറമ്പ് രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതി പ്രദേശത്ത് റെഗുലേറ്റർ

തിരൂർ

പനമ്പാലം -പയ്യനങ്ങാടി റോഡ് ബി.എം ബി.സി ചെയ്ത് നവീകരിക്കൽ - അഞ്ചു കോടി

ടോക്കൺ തുക വകയിരുത്തിയവ

പൊന്മുണ്ടം റെയിൽവേ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡ്

തിരൂർ ജില്ല ആശുപത്രി ഓങ്കോളജി വിഭാഗത്തിലെ ഉപകരണങ്ങൾ വാങ്ങാൻ

പുത്തനത്താണി - വൈലത്തൂർ റോഡ് നാലുവരി പാതയാക്കൽ

തിരൂർ സിറ്റി ജങ്ഷൻ അണ്ടർ ബ്രിഡ്ജ്

പട്ടർനടക്കാവ് - ബൈപാസ് റോഡ് നിർമാണം

തിരൂരങ്ങാടി

ഓൾഡ് കട്ട് -വെഞ്ചാലി -കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമാണം - അഞ്ചു കോടി

പരപ്പനങ്ങാടി പാലത്തിങ്ങൽ സയൻസ് പാർക്ക്‌ ആൻഡ് പ്ലാനറ്റേറിയം തുടർപ്രവൃത്തി - ആറു കോടി

ടോക്കൺ തുക വകയിരുത്തിയവ

പരപ്പനങ്ങാടി എൽ.ബി.എസ് ഐ.ഐ.എസ്.ടിക്ക് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കൽ

കീരനല്ലൂർ ജലസേചന പദ്ധതി

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ലാബ് നവീകരണം

തിരൂരങ്ങാടി പൊലീസ് കോംപ്ലക്സ് നിർമാണം

പതിനാറുങ്ങൽ -വെന്നിയൂർ ബൈപാസ് നിർമാണം

കോട്ടക്കൽ

പാങ്ങ് -ഇന്ത്യനൂർ റോഡ് ഒളകരപ്പടി മുതൽ ചേണ്ടി വരെ ബി.എം ബി.സി നവീകരിക്കൽ - ഒരു കോടി

ടോക്കൺ തുക വകയിരുത്തിയവ

മൂടാൽ കഞ്ഞിപ്പുര ബൈപാസ് പൂർത്തീകരണം

പുത്തൂർ ചെനക്കൽ ബൈപാസ് പൂർത്തീകരണം

കുറ്റിപ്പുറം ഗവ. താലൂക്ക് ഹോസ്പിറ്റൽ കെട്ടിട നിർമാണം പൂർത്തീകരണം

ഇരിമ്പിളിയം, എടയൂർ പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം

കോട്ടക്കൽ സബ് ട്രഷറി, വളാഞ്ചേരി സബ് ട്രഷറി കെട്ടിടം

തവനൂർ

എടപ്പാൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണം രണ്ടാംഘട്ടം - 10 കോടി

ടോക്കൺ തുക വകയിരുത്തിയവ

കർമ റോഡ് നരിപ്പറമ്പ് തിരുനാവായ -തവനൂർ പാലം

പുറത്തൂർ പടിഞ്ഞാറെക്കരയിൽ ഫിഷ് ലാൻഡിങ് സെന്റർ നിർമാണം

തൃപ്പങ്ങോട് മിനി സ്റ്റേഡിയം നിർമാണം (ഭൂമി ലഭ്യമാകുന്ന മുറക്ക്)

മംഗലം പഞ്ചായത്ത് ഫിഷറീസ് ആശുപത്രി കെട്ടിടം

ചമ്രവട്ടം - തിരൂർ റോഡ് നവീകരണം

വണ്ടൂർ

അങ്ങാടി നവീകരണവും സ്ഥലമേറ്റെടുക്കലും - അഞ്ചു കോടി

ടോക്കൺ തുക വകയിരുത്തിയവ

വണ്ടൂർ പുതിയ ബൈപാസ് റോഡ് ഭൂമി ഏറ്റെടുക്കലും നിർമാണവും

വണ്ടൂർ റെസ്റ്റ് ഹൗസ് പുതിയ കെട്ടിട നിർമാണം

ചോക്കാട് പുഴക്ക് കുറുകെ പന്നിക്കോട്ടുമുണ്ട പാലം നിർമാണം

ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് അപ്രോച്ച് റോഡ് പുനർനിർമാണം

തുവ്വൂർ ഒലിപ്പുഴക്ക് കുറുകെ മാതോത്ത് പാലം നിർമാണം

വേങ്ങര

അച്ചനമ്പലം കൂരിയാട് റോഡ് - 1.80 കോടി

ടോക്കൺ തുക വകയിരുത്തിയവ

വേങ്ങര ടൗൺ മേൽപാലം

ഊരകം ഐ.ടി.ഐ

കണ്ണമംഗലം പി.എച്ച്.സി കെട്ടിടം

മമ്പുറം റെഗുലേറ്റർ

ഒതുക്കുങ്ങൽ സബ് സെന്‍റർ

താനൂർ

റവന്യൂ ടവർ നിർമാണം - 15 കോടി

ടോക്കൺ തുക വകയിരുത്തിയവ

താനൂർ കേന്ദ്രീകരിച്ച് താലൂക്ക് രൂപവത്കരണം

താനൂർ സബ് ട്രഷറി

താനൂർ ഇൻഡസ്ട്രിയൽ പാർക്ക്

പൊന്മുണ്ടം ബൈപാസ് നാലാം റീച്ച് ബി.എം ബി.സി ചെയ്ത് നവീകരിക്കൽ

ഒട്ടുംപുറം ടൂറിസം നവീകരണം

കൊണ്ടോട്ടി

മഹാകവി മോയിൻകുട്ടി വൈദ്യര്‍ സ്മാരക അക്കാദമി വികസനം - 15 ലക്ഷം

ടോക്കൺ തുക വകയിരുത്തിയവ

മിനി സിവില്‍ സ്റ്റേഷന്‍ നിർമാണം

വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന റോഡുകളുടെ നവീകരണം

പ്രധാന ഗ്രാമീണ റോഡുകളും പൊതുമരാമത്ത് വകുപ്പ് റോഡുകളും നവീകരിക്കൽ

കൊണ്ടോട്ടി ടൗണ്‍ നവീകരണം

ചാലിയാര്‍ തീര സംരക്ഷണവും ടൂറിസം പദ്ധതികളും

ഏറനാട്

ചെരണി പന്നിപ്പാറ റോഡിൽ തൂവക്കാട് പാലം - ഒരു കോടി

ടോക്കൺ തുക വകയിരുത്തിയവ

ചാലിയാറിന് കുറുകെ ഒതായി - ആര്യന്തൊടിക പാലം

മൂഴിക്കൽ റോഡിന് കുറുകെ റെഗുലേറ്റർ നിർമാണം

ഊർങ്ങാട്ടിരി വഴിക്കടവ് ചെറുപുഴക്ക് കുറുകെ വി.സി.ബി കം ബ്രിഡ്ജ്

അരീക്കോട് ഗവ. ഐ.ടി.ഐ ഓഡിറ്റോറിയം നിർമാണം

കാവനൂര്‍ - തൃപ്പനച്ചി റോഡ് നവീകരണം

Tags:    
News Summary - Kerala Budget : Malappuram district has no plan of its own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.