ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീനുമായി കുറ്റിപ്പുറം കെൽട്രോൺ

കുറ്റിപ്പുറം: വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കുറ്റിപ്പുറം കെൽട്രോൺ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ പുറത്തിറക്കുന്നു. ആവശ്യമനുസരിച്ചു ഒരുലിറ്റർ മുതൽ വലുതും ചെറുതുമായ അളവുകളിൽ ഇത് നിർമിക്കാം. കൂടാതെ വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ ബാറ്ററിയിലും പ്രവർത്തിക്കുന്ന മെഷീനുകളാകും പുറത്തിറക്കുക.

വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മെഷീൻ കൂടുതൽ ആളുകൾ വരുന്ന ആശുപത്രി, ബാങ്ക്, സൂപ്പർമാർക്കറ്റ്, വിദ്യാലയം തുടങ്ങി സ്ഥാപനങ്ങളിൽ എളുപ്പത്തിൽ ആളുകൾക്ക് സ്പർശനമില്ലാതെ ഉപയോഗിക്കാൻ പര്യാപ്തമാണ്. മെഷീൻ വിപണിയിലിറക്കാൻ ഉൽപാദനം തുടങ്ങാനുള്ള എല്ലാ സംവിധാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Keltron sanitiser Machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.