കീഴുപറമ്പ്: ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരുേമ്പാൾ വെള്ളപൊക്ക പ്രയാസം നേരിടുന്ന കീഴുപറമ്പ് പ്രദേശത്തിന് പരിഹാരവുമായി ഫ്ലഡ് റെഗുലേറ്റർ. എടശ്ശേരിക്കടവ് പാലത്തിന് താഴെ മൂഴിക്കൽ തോടിലൂടെ ചാലിപാടത്തേക്ക് വെള്ളംകയറുന്ന ഭാഗം ഫ്ലഡ് റെഗുലേറ്റർ ഉൾപ്പെടെയുള്ള ക്രോസ്വേ നിർമിച്ച് കീഴുപറമ്പ് പ്രദേശത്തെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാൻ ഇതുമൂലം സാധിക്കും.
പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ ഇറിഗേഷൻ ഡിപ്പാർട്മെൻറിലെ എക്സിക്യൂട്ടിവ് എൻജിനീയറും അസി. എക്സി. എൻജിനീയറും അസി. എൻജിനീയറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് പ്രോജക്ട് തയാറാക്കുകയാണ്. ഒരാഴ്ചകൊണ്ട് പ്രാദേശിക റിപ്പോർട്ട് തയാറാക്കി ഡി.പി.ആർ ഉണ്ടാക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ചാലിയാറിെൻറ തീരസംരക്ഷണം കൂടി ഉൾപ്പെടുത്തിയുള്ള േപ്രാജക്ട് കേന്ദ്ര സർക്കാറിന് സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. റൈഹാനാബേബി, അംഗങ്ങളായ കെ. നജീബ്, കെ. അബൂബക്കർ, പി.കെ. കമ്മദ്കുട്ടി ഹാജി, ഗഫൂർ കുറുമാടൻ, പ്രഫ. കെ.എ. നാസർ, കെ.സി.എ. ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.