കാവിൽപ്പാട് റെയിൽവേ ഗേറ്റിന് മുന്നിലെ വാഹനങ്ങളുടെ നിര
അകത്തെത്തറ: കാവിൽപ്പാട് റെയിൽവേ ഗേറ്റ് കടക്കാൻ വഴിയാത്രക്കാർക്ക് പെടാപ്പാട്. ബദൽ സംവിധാനങ്ങൾ ഇല്ലാതെ ജനം ദുരിതത്തിൽ. ജൈനിമേട് ഒലവക്കോട് വഴിയുള്ള യാത്രക്കാരാണ് ഏറെ കഷ്ടത്തിലായത്. ഗേറ്റിന് മുന്നിലെ കുരുക്കിന് അറുതി ഉണ്ടാക്കണമെന്ന ജനകീയ ആവശ്യം അധികൃതർ ഇനിയും അവഗണിച്ച മട്ടാണ്. നിലവിൽ ഇതുവഴി കൂടുതൽ ട്രെയിൻ സർവിസുകൾ ഉണ്ട്. ദിവസേന മൂന്നിലധികം തവണ റെയിൽവേ ഗേറ്റ് അടയ്ക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പാലക്കാട്, പേഴുംകര, ഒലവക്കോട്ട് ഭാഗങ്ങളിൽ നിന്ന് ഈ പാതവഴി സഞ്ചരിക്കുന്ന വിദ്യാർഥികൾ, ജോലി സ്ഥലത്തേക്ക് എത്തിപ്പെടേണ്ട ഉദ്യോഗസ്ഥർ എന്നിവരും ആതുരാലയങ്ങളിലേക്ക് അത്യാസന്ന നിലയിൽ പോകുന്ന രോഗികളും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ട്.
സന്ധ്യ സമയങ്ങളിലാണ് റെയിൽവേ ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നത്. പെൺകുട്ടികളും സ്ത്രീ ജനങ്ങളും രാത്രി ഏറെ വൈകിയാണ് വീട്ടിലെത്താനാവുന്നതെന്ന് തദ്ദേശവാസികൾ പരാതിപ്പെട്ടു. പ്രശ്നത്തിന് പരിഹാരം തേടി അധികൃതർക്ക് കേരള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.