ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പൊന്നാനി കർമ പാലം
പൊന്നാനി: ടൂറിസം, ഗതാഗത രംഗങ്ങളിൽ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി കർമ പാലവും റോഡും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചൊവ്വാഴ്ച വൈകീട്ട് നാലിന് നാടിന് സമർപ്പിക്കും.
ഹാർബർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വിശിഷ്ടാതിഥിയാവും. പൊന്നാനി ഈശ്വരമംഗലത്തുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ മന്ത്രിയെ ആനയിച്ച് സ്വീകരിക്കും.
കർമ പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിർമിച്ചത്. 330 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ വീതിയുണ്ട്.
രണ്ട് മീറ്റർ വീതിയിൽ കൈവരിയോട് കൂടി നടപ്പാതയും നിർമിച്ചിട്ടുണ്ട്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽക്കണ്ട്, കനോലി കനാലിലൂടെയുള്ള ബോട്ട് സർവിസുകൾക്ക് തടസ്സമുണ്ടാകാത്ത രീതിലാണ് പാലത്തിന്റെ നിർമാണം.
10 കോടി രൂപ ചെലവിലാണ് കർമ ടൂറിസം റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.