കന്മനം കറണ്ട്പെട്ടി അംഗൻവാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കറണ്ട്പെട്ടി അംഗൻവാടിക്ക് സ്വന്തം കെട്ടിടം
കൽപകഞ്ചേരി: വളവന്നൂർ പഞ്ചായത്ത് ഏഴാം വാർഡ് കുത്തുകല്ലിന് സമീപം വാടക മുറിയിൽ പ്രവർത്തിച്ചിരുന്ന കന്മനം കറണ്ട്പെട്ടി അംഗൻവാടിക്ക് സ്വന്തം കെട്ടിടമായി. സി.പി.എം വളവന്നൂർ ലോക്കൽ കമ്മിറ്റി അംഗം വി. പ്രേംകുമാർ രണ്ടുവർഷം മുമ്പ് മകൻ പ്രജോഷിന്റെ വിവാഹവേളയിലാണ് കെട്ടിടത്തിനാവശ്യമായ ഭൂമി വളവന്നൂർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയത്. ചാലമ്പാട്ട് അബ്ദുറഹിമാൻ ഹാജി വഴിക്കുള്ള സ്ഥലം സൗജന്യമായി നൽകി. ഈ ഭൂമിയിലാണ് താനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കെട്ടിടം നിർമിച്ചത്.
കെട്ടിടത്തിന് വെള്ളിയോട്ട് കുട്ടി നാരായണൻ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്തു. കെട്ടിടത്തിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. പി.സി. നജ്മത്ത്, പി.സി. അഷ്റഫ്, എ.കെ. മുജീബ് റഹ്മാൻ, വി.പി. ഖൈറുന്നീസ, പി.സി. കബീർ ബാബു, എ. മുസ്തഫ ഹാജി, വി. പ്രേംകുമാർ, സി. അബ്ദുറഹിമാൻ ഹാജി, സി.പി. മുഹമ്മദ്, സബീന എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. നസീജ സ്വാഗതവും അംഗൻവാടി അധ്യാപിക പുഷ്പലത നന്ദിയും പറഞ്ഞു.
അംഗൻവാടി പ്രവേശനോത്സവം
കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിലെ പറവന്നൂർ, പന്താവൂർ അംഗൻവാടികളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ ഉദ്ഘാടനം ചെയ്തു. പുതുതായി ചേർന്ന കുട്ടികൾക്ക് സമ്മാനവും സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി. ടി. ബീരാൻകുട്ടി, കെ. അലി, എ. മുഹമ്മദാലി, പി.വി. സമീർ, എൻ.കെ. മുഹമ്മദ്, എൻ.കെ. ഹൈദ്രസ് കുട്ടി, പി. മരക്കാർ, പി. ബാവ, അധ്യാപകരായ കെ.പി. ഗീത, എ. ചന്ദ്രവതി തുടങ്ങിയവർ സംബന്ധിച്ചു.
കാരത്തൂർ: പൊയിലിശ്ശേരി 93ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. അബ്ദുൽ ഫുക്കാർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് മോനുട്ടി പൊയിലിശ്ശേരി അധ്യക്ഷത വഹിച്ചു. കെ.ആർ. കുമാർ, പി. നന്ദിനി, കെ.പി. ജുമൈലിയ എന്നിവർ സംസാരിച്ചു.
വൈരങ്കോട്: കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ പല്ലാർ വൈരങ്കോട് 137ാം നമ്പർ അംഗൻവാടിയുടെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി. റംഷീദ ഉദ്ഘാടനം ചെയ്തു. തിരുനാവായ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങളായ സി.കെ. ഗഫൂർ, കെ.പി. സമീന, എ.പി. ജംഷീന, അംഗൻവാടി ജീവനക്കാരായ എ. ബിന്ദു, സി. സുലൈഖ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.