ഇരിമ്പിളിയം: ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടിവ് എൻജിനീയർ എ.പി.എം. മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കായിക യുവജന കാര്യവകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ജില്ലയിൽ പൂർത്തീകരിച്ച് തുറന്ന് നൽകിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം.
പദ്ധതിയുടെ 50 ശതമാനം തുകയായ 50 ലക്ഷം രൂപ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 50 ശതമാനം തുക കായിക വകുപ്പിൽ നിന്നും അനുവദിച്ച് ഒരു കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.
105 മീറ്റർ നീളവും 65 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടാണ് പദ്ധതി പ്രകാരം നിർമിച്ചത്. ഇലവൻസ്, മഡ് ഫുട്ബാൾ കോർട്ട്, വോളിബാൾ കോർട്ട്, കബഡി കോർട്ട്, 515 മീറ്റർ നീളത്തിലും 5.5 മീറ്റർ ഉയരത്തിലുമുള്ള ഫെൻസിങ്, 92 മീറ്റർ നീളത്തിൽ ത്രീ സ്റ്റെപ്പ് ഗാലറി, ആർ.ആർ ബൗണ്ടറിവാൾ, ഗേറ്റ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്. താഴെ ഭാഗത്ത് ചെയിൻ ലിങ്കും നെയ് ലോൺ നെറ്റുമാണ്.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. ആസാദ് അജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ഉമ്മുകുൽസു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.സി. ഷമീല, വി.ടി. അമീർ, എ.പി. സുഫൈറ നാസർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കൂട്ടായി മൗലാന ഫുട്ബാൾ ക്ലബും നിറമരുതൂർ സ്പോർട്സ് അക്കാദമിയും തമ്മിൽ ഫുട്ബാൾ മത്സരവും നടന്നു. കൂട്ടായി മൗലാന ഫുട്ബാൾ ക്ലബ് ഒരു ഗോളിന് വിജയിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് 92 ലക്ഷം രൂപ ചെലവഴിച്ച് കുറ്റിപ്പുറം പകരനെല്ലൂരിലും സ്റ്റേഡിയം നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.