കരുവാരകുണ്ട്: ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന കടകളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. കിഴക്കെത്തലയിലെ ഹോട്ടലുകൾ, കൂൾബാർ, തട്ടുകടകൾ, ബേക്കറികൾ, പലവ്യഞ്ജന കടകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പരിശോധന നടത്തിയത്.
സഞ്ചരിക്കുന്ന ലാബ് സഹിതമുള്ള പരിശോധനയിൽ മിക്ക കടകളിലും വിഷാംശമുള്ള മായവും കൃത്രിമ നിറവും ചേർത്ത ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത്തരം ചായപ്പൊടി ഉപയോഗിക്കരുതെന്ന നിർദേശം ഉടമകൾക്ക് നൽകി. ഈ ചായപ്പൊടി ഇറക്കുന്നവരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം പലഹാരങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ അപാകം കണ്ടെത്താനായില്ല.
പരിശോധന വരും ദിവസങ്ങളിൽ തുടരും. ഭക്ഷ്യസുരക്ഷ ലൈസൻസ്, വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട്, ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ കടകളിൽ സൂക്ഷിക്കണമെന്നും സംഘം അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഓഫിസർ കെ. ജസീല, ലാബ് ടെക്നീഷ്യൻ സി. ബാസിമ, ഗിരിജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.