പള്ളിക്കല്‍ ജവാന്‍സ് നഗറില്‍ കള്ളുഷാപ്പിനെതിരെ നാട്ടുകാര്‍ അനിശ്ചിതകാല സമരം
തുടങ്ങിയപ്പോള്‍
പള്ളിക്കല്‍: ജവാന്‍സ് നഗറില്‍ കള്ളുഷാപ്പിനെതിരെ ജനകീയ സമരസമിതി അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. ഷാപ്പ് പ്രവര്‍ത്തനം തുടങ്ങിയ ബുധനാഴ്ചയാണ് സത്യഗ്രഹസമരവും തുടങ്ങിയത്. അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 372 വിദ്യാർഥികള്‍ ഒപ്പിട്ട ഭീമഹരജി വിദ്യാഭ്യാസ മന്ത്രിക്കും എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്കും ഓണ്‍ലൈനായി നല്‍കിയതിന് പുറമെ കലക്ടര്‍, ജില്ല എക്സൈസ് ഓഫിസര്‍, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നാട്ടുകാര്‍ നേരിട്ടും പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദാലി, സമരസമിതി ചെയര്‍പേഴ്സനും പഞ്ചായത്തംഗവുമായ കെ. വിമല, കണ്‍വീനര്‍ സി.പി. മൊയ്തീന്‍കോയ, പി. കുട്ടിഹസ്സന്, സി. നാരായണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.