മലപ്പുറം: ജില്ലയിലെ നഗരസഭയിലും വില്ലേജ് ഓഫിസിലും ഡിവൈ.എസ്.പി ഫിറോസ് എം. ശഫീഖിെൻറ നേതൃത്വത്തിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. തിരൂരങ്ങാടി നഗരസഭ, പൂക്കോട്ടൂർ, നടുവട്ടം വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. നടുവട്ടം വില്ലേജിലെ അനധികൃത ചെങ്കൽ ഖനനവും പരിശോധിച്ചു. പൊലീസ് ഇൻസ്പെക്ടർമാരായ പ്രദീപ്കുമാർ, എം. ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ ഓഫിസുകളിൽ പരിശോധന നടത്തിയത്.
പൂക്കോട്ടൂർ വില്ലേജ് ഓഫിസിൽനിന്ന് കണക്കിൽപെടാത്ത 3000 രൂപ സ്പെഷൽ വില്ലേജ് ഓഫിസറുടെ കൈയിൽനിന്ന് പിടിച്ചെടുത്തു. ഇവിടെ വ്യാപകമായ രീതിയിൽ അപേക്ഷകളിൽ തീർപ്പുകൽപിക്കാതെ പിടിച്ചുവെച്ചത് ശ്രദ്ധയിൽപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
റോഡ് നിർമാണത്തിലെ അപാകത, ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടുകൾ തുടങ്ങി വിവിധ പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന നടന്നത്.അരുൺ നാരായൺ, തഹസിൽദാർമാരായ മുരളീധരൻ, കെ. അലി, വിജിലൻസ് ഉദ്യോഗസ്ഥരായ എസ്.ഐ ശ്രീനിവാസൻ, എ.എസ്.ഐ സലീം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദിനേഷ്, സന്തോഷ്, സബീർ, സ്വബൂർ, ശ്യാമ, മണികണ്ഠൻ, ഷിഹാബ്, ജസീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.