പെരിന്തൽമണ്ണ: സംസ്ഥാനത്ത് നായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ച് പരിഹാരം കണ്ടെത്താൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. നാടൻ നായകളിൽ വിദേശജനുസിലെ നായ്ക്കളുടെ സ്വാധീനത്തെക്കുറിച്ചും ആക്രമണ സ്വഭാവത്തെക്കുറിച്ചും പഠനം നടത്തുക, വളർത്തുനായ്ക്കളുടെ സംരക്ഷണം, പരിപാലനം തുടങ്ങിയവയെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരൂർക്കാട് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഷഹീർ ചിങ്ങത്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എന്നിവർക്കാണ് കമീഷൻ നിർദ്ദേശം നൽകിയത്. അടുത്ത സിറ്റിങ്ങിൽ വിഷയം വീണ്ടും പരിഗണിക്കും. വൈദേശിക നായവർഗങ്ങളുടെ കടന്നുവരവും ഉപേക്ഷിക്കലും നാടൻ ജനസുകളുമായുള്ള ഇടകലരലിന് കാരണമാകുകയും പുതിയ സങ്കരയിനമുണ്ടാവുകയും ചെയ്തതോടെയാണ് അവയിൽ ആക്രമണ സ്വഭാവം രൂപപ്പെട്ടതെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.