മലപ്പുറം: ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48000 രൂപയുമായി രണ്ടുപേർ കൊണ്ടോട്ടി പൊലീസിന്റെ പിടിയിൽ. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ തസ്‍ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ മുഹമ്മദ് ഹനീഫ (37)എന്നിവരാണ് പിടിയിലായത്.
കാറിന്റെ സീറ്റിനോട് ചേർന്ന മൂന്ന് രഹസ്യ അറകളിലാണ് കുഴൽപ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.