ഹോർട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു

മ​ല​പ്പു​റം: സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ള്‍ച്ച​ര്‍ മി​ഷ​ന്‍ മു​ഖാ​ന്തി​രം മി​ഷ​ന്‍ ഫോ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്​ ഓ​ഫ് ഹോ​ർ​ട്ടി​ക​ള്‍ച്ച​ര്‍ (എം.​ഐ.​ഡി.​എ​ച്ച്) പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ്രോ​ജ​ക്ട് അ​ധി​ഷ്ഠി​ത പ​ദ്ധ​തി​ക​ള്‍ക്ക് ധ​ന​സ​ഹാ​യം ന​ല്‍കു​ന്നു.

സം​യോ​ജി​ത വി​ള​വെ​ടു​പ്പാ​ന​ന്ത​ര പ​രി​പാ​ല​നം എ​ന്ന ഘ​ട​ക​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ധ​ന​സ​ഹാ​യം. വ്യ​ക്തി​ക​ള്‍, ക​ര്‍ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, ര​ജി​സ്ട്രേ​ഡ് സൊ​സൈ​റ്റി​ക​ള്‍, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍, ട്ര​സ്റ്റു​ക​ള്‍, വ​നി​ത ക​ര്‍ഷ​ക സം​ഘ​ങ്ങ​ള്‍, 25 അം​ഗ​ങ്ങ​ളെ​ങ്കി​ലു​മു​ള്ള സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്കാ​ണ് സ​ഹാ​യ​ത്തി​ന് അ​ര്‍ഹ​ത.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് മ​ല​പ്പു​റം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സു​മാ​യോ, www.shm.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9495206424. 

Tags:    
News Summary - Horticulture mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT