ബദൽ സ്കൂളുകൾ പൂട്ടുന്നതിന് ഹൈകോടതി സ്റ്റേ

മലപ്പുറം: ജില്ലയിലെ നാല് ബദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപടിക്കെതിരെ ഹൈകോടതി സ്‌റ്റേ. ബദല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഇതോടെ പ്രവേശനോത്സവ ദിനമായ ബുധനാഴ്ച മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ ബദല്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി പരാതിക്കാര്‍ക്കുവേണ്ടി കോടതിയെ സമീപിക്കുന്നതിന് നേതൃത്വം നല്‍കിയ അഡ്വ. എം. ഉമ്മര്‍ അറിയിച്ചു. മികച്ച സൗകര്യവും ആവശ്യത്തിന് വിദ്യാർഥികളുമുള്ള ജില്ലയിലെ ഏഴ് സ്‌കൂളുകളില്‍ നാല് സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെയാണ് ഹൈകോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. എടവണ്ണ പഞ്ചായത്തിലെ അരിമംഗലം, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരകുണ്ടിലെ അരിമണല്‍, മഞ്ഞള്‍പാറ എം.ജി.എല്‍.സികളാണ് കോടതിയില്‍നിന്ന് അനുകൂല നടപടി വാങ്ങിയത്. ഈ സ്‌കൂളുകളില്‍ വിദ്യാർഥികളെ മാറ്റിച്ചേര്‍ക്കുന്നതിന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും വിദ്യ വളന്‍റിയര്‍മാരെ പറഞ്ഞയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ബദല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷം തന്നെ നിര്‍ത്താമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ 25നാണ് പുറത്തിറങ്ങുന്നത്. ഇതോടെ 273 സ്‌കൂളുകളിലായി 8431 കുട്ടികള്‍ വഴിയാധാരമായി. എന്നാല്‍, ആയിരങ്ങള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ പൂട്ടരുതെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികള്‍ മുന്‍ എം.എല്‍.എ അഡ്വ. എം. ഉമ്മറിന്‍റെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. 

Tags:    
News Summary - High Court stays closure of alternative schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.