കോഴിക്കോട് വിമാനത്താവളത്തിൽ എ.ടി.ആർ. സംവിധാനം പ്രവർത്തനസജ്ജമായപ്പോൾ
കരിപ്പൂർ: വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഹാൻഡ് ബാഗേജ് പരിേശാധനക്ക് പുതിയ സംവിധാനം. ബുധനാഴ്ച ദുബൈയിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിലെ യാത്രക്കാർക്കാണ് ആദ്യമായി സംവിധാനം ഉപയോഗപ്പെടുത്തിയത്. വിമാനത്താവള അതോറിറ്റി ഒമ്പത് കോടി രൂപ ചെലവിലാണ് ചൈനീസ് കമ്പനിയായ ന്യൂക്ടെകിെൻറ പുതിയ മൂന്നു ഓട്ടോമാറ്റിക് ട്രേ റിേട്ടൺ സിസ്റ്റം (എ.ടി.ആർ.എസ്) ഒരുക്കിയത്.
നിലവിലുള്ള എക്സ്റേ ബാഗേജ് പരിശോധനക്ക് പകരമാണ് പുതിയ രീതി. ഇതോടെ മണിക്കൂറിൽ 1200 പേരുടെ ഹാൻഡ് ബാഗേജുകൾ പരിേശാധിക്കാൻ സാധിക്കും. നേരത്തെ, 600 ബാഗുകളാണ് ഈ സമയംകൊണ്ട് പരിശോധിച്ചിരുന്നത്. കരിപ്പൂരിലെ കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർൈവലൻസ് (സി.എൻ.എസ്) വിഭാഗത്തിെൻറ നേതൃത്വത്തിലാണ് ഇവ സ്ഥാപിച്ചത്. പുതിയ സംവിധാനത്തിൽ ഹാൻഡ് ബാഗേജ് ആർ.എഫ് ടാഗിങ്ങുള്ള ട്രേകളിൽ വെച്ചാണ് എക്സ്റേ മെഷീനിൽ കടത്തിവിടുന്നത്.
സ്ക്രീനിന് ചുമതലയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബാഗേജ് പരിശോധിച്ച് ക്ലിയർ ചെയ്താൽ അത് മെയിൻ ലൈൻ വഴി മറുവശത്ത് എത്തും. ക്ലിയർ ആവാത്ത ബാഗുകൾ റിജക്ട് ലൈനിൽ പോകുകയും രണ്ടാമതൊരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബാഗ് പുനഃപരിശോധന നടത്തുകയും ചെയ്യും. ഉദ്ഘാടനം ചീഫ് സെക്രട്ടറി വി.പി. ജോയി ഒാൺലൈൻ മുഖേന നിർവഹിച്ചു. ആക്ടിങ് വിമാനത്താവള ഡയറക്ടർ മുഹമ്മദ് ഷാഹിദ്, സി.എൻ.എസ് വിഭാഗം മേധാവി മുനീർ മാടമ്പാട്ട്, സി.െഎ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡൻറ് കിേഷാർ കുമാർ, ഇമിഗ്രേഷൻ എ.എഫ്.ആർ.ഒ കിരൺ എന്നിവർ സംബന്ധിച്ചു. സി.എൻ.എസ് വിഭാഗത്തിന് കീഴിലുള്ള എയർപോർട്ട് സിസ്റ്റം വകുപ്പിലെ എ.ജി.എം എൻ. നന്ദകുമാർ, മാനേജർ സ്മിത പ്രകാശ്, ജൂനിയർ എക്സിക്യൂട്ടീവ് ബിൻരാജ്, സീനിയർ അസി. നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എ.ടി.ആർ.എസ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.