ചെറിയകാട്ടെ ഫർണിച്ചർ നിർമാണശാലയിലുണ്ടായ തീപിടിത്തം

ഫർണിച്ചർ നിർമാണശാലക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

വേങ്ങര: കണ്ണമംഗലം ചെറേക്കാട്ടില്‍ ഫര്‍ണിച്ചര്‍ നിർമാണശാലക്ക് തീപിടിച്ചു. അസംസ്‌കൃത വസ്തുക്കളും പണി പൂര്‍ത്തിയായ ഫര്‍ണിച്ചറുകളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കളാണ് കത്തിനശിച്ചത്. കൂളിപ്പിലാക്കൽ അഫ്സലിന്റെ ഉടമസ്ഥതയിൽ ചെറിയകാട് പ്രവർത്തിക്കുന്ന ഷെഡിൽ വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് തീ ആളിപ്പടർന്നത്.

ഷോർട് സർക്യൂട്ട് കാരണമുണ്ടായ തീപ്പൊരിയിൽ നിന്ന് പെയിന്റിങ് സാധനങ്ങൾക്ക് തീപിടിച്ചതാവാം ആളിപ്പടരാൻ കാരണമായതെന്ന് കരുതുന്നു.നാല് ഷെഡുകളിലായാണ് ഫർണിച്ചർ നിർമാണം നടന്നിരുന്നത്. ഇതിൽ രണ്ട് എണ്ണം പൂർണമായും കത്തിനശിച്ചു. മറ്റ് ഷെഡുകൾക്കും ഭാഗികമായി കേടുപാട് സംഭവിച്ചു. മലപ്പുറത്ത് നിന്നെത്തിയ മൂന്ന് യൂനിറ്റ് അഗ്നിശമന വാഹനങ്ങൾ എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.

Tags:    
News Summary - Furniture factory caught fire; Loss of lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.