മ​ല​പ്പു​റ​ത്ത് ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധന നടത്തുന്നു

ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന; എട്ട് സ്ഥാപനങ്ങൾ പൂട്ടി

മലപ്പുറം: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മൂലം ഒരാൾ മരിച്ചതിനെത്തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി.64 സ്ഥാപനം പരിശോധിച്ചതിൽ എട്ട് എണ്ണം പൂട്ടി. ഒരു സ്ഥാപനത്തിന് പിഴ ഈടാക്കാനുള്ള നടപടിയാരംഭിച്ചു. വിവിധ ഹോട്ടൽ, തട്ടുകട എന്നിവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

വൃത്തിഹീന സാഹചര്യത്തിലും ലൈസൻസില്ലാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾ പൂട്ടിയതിൽ ഉൾപ്പെടും. രാവിലെ പത്തോടെ ആരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി ഭാഗങ്ങളിൽ സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.

വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച എട്ട് ഭക്ഷ്യസാമ്പിൾ കോഴിക്കോട് റീജനൽ ലാബിലേക്ക് അയക്കും. നോഡൽ ഓഫിസർ ബിബി മാത്യുവിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, അൻസി, രമിത, അശ്വതി, യമുന കുര്യൻ, ധന്യ ശശീന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - Food Safety Department Inspection; Eight institutions were closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.