എടരിക്കോട്ട് അഗ്നിക്കിരയായ പന്തക്കൻ ഹംസയുടെ
വീടിെൻറ അടുക്കള
Posted On
date_range Updated On
date_range എടരിക്കോട്ട് അടുക്കളക്ക് തീപിടിച്ചു, ആളപായമില്ല
കോട്ടക്കൽ: വീടിനോടുചേർന്ന അടുക്കളയടങ്ങുന്ന കെട്ടിടം അഗ്നിക്കിരയായി. എടരിക്കോട് ജുമാമസ്ജിദിന് സമീപമുള്ള പന്തക്കൻ ഹംസയുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. അടുക്കളയോടുചേർന്ന വിറകുപുരയും കത്തിച്ചാമ്പലായി. ആളപായമില്ല. അടുപ്പിൽനിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം. തിരൂരിൽനിന്നെത്തിയ രണ്ടു യൂനിറ്റ് അഗ്നിശമന സേനയും കോട്ടക്കൽ പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.