ചോദ്യപേപ്പർ കൈകാര്യം ചെയ്തതിലെ വീഴ്ച; കാലിക്കറ്റിലേക്ക് എസ്.എഫ്.ഐ മാർച്ച്

തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്സി ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് മാർച്ച്‌ നടത്തി.

എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം അഡ്വ. രഹ്‌ന സബീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റഗം കെ.എ. സക്കീർ അധ്യക്ഷത വഹിച്ചു.

ജില്ല സെക്രട്ടറി എ. സജാദ്, സംസ്ഥാന കമ്മിറ്റിയംഗം ഇ. അഫ്സൽ, ജില്ല സെക്രട്ടേറിയറ്റംഗം എം.പി. ആഷിഖ് എന്നിവർ സംസാരിച്ചു. തുടർന്ന് നേതാക്കൾ വൈസ് ചാൻസലറുമായി ചർച്ച നടത്തി. വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാറിന് ശിപാർശ നൽകുമെന്നും ചോദ്യപേപ്പർ പ്രിന്‍റിങ്ങിന് മുമ്പ് സൂക്ഷ്മപരിശോധന നടത്താൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചതായി എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Failure to handle question paper; SFI march to Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.