പ്രതീക്ഷ @ ബജറ്റ്

രണ്ടാം പിണറായി വിജയൻ സർക്കാറി‍െൻറ രണ്ടാം ബജറ്റും ഒന്നാം സമ്പൂർണ ബജറ്റും വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ജില്ലയിലെ എം.എൽ.എമാർ നിരവധി പദ്ധതികൾ ഓരോ മണ്ഡലത്തിലേക്കും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏതിനൊക്കെ ബജറ്റിൽ തുക വകയിരുത്തുമെന്ന്കണ്ടറിയണം. എം.എൽ.എമാർ നിർദേശിച്ച പദ്ധതികളിലൂടെ...

മഞ്ചേരി-യു.​എ. ല​ത്തീ​ഫ്

  • മഞ്ചേരി ജനറൽ ആശുപത്രി
  • മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്
  • കെ.എസ്.ആർ.ടി.സി ഡിപ്പോ
  • സെൻട്രൽ ജങ്ഷൻ വീതികൂട്ടൽ
  • ഒറവമ്പുറം തടയണ
  • നെല്ലിക്കുത്ത് പാലം പുനർനിർമാണം
  • പാണ്ടിക്കാട് റെസ്റ്റ് ഹൗസ്

പെരിന്തൽമണ്ണ-ന​ജീ​ബ് കാ​ന്ത​പു​രം

  • തൂതപ്പുഴയിൽ ഏലംകുളം മാട്ടയ പറയൻതുരുത്ത് പാലം
  • തൂതപ്പുഴ സംരക്ഷണം, ഭിത്തി നിർമാണം, ബോട്ടിങ്, കൊടികുത്തി മല ടൂറിസം കേന്ദ്രം വികസനം
  • സ്പോർട്സ് കോംപ്ലക്സും വിവിധ കായിക ഇനങ്ങൾക്ക് സൗകര്യം ഒരുക്കലും
  • മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് കേന്ദ്രം
  • മരാമത്ത് വകുപ്പിന് കീഴിൽ ആധുനിക വിശ്രമ കേന്ദ്രം
  • കുട്ടികൾക്കും വയോജനങ്ങൾക്കും പാർക്ക്
  • ഓരാടംപാലം -മാനത്ത് മംഗലം ബൈപാസിന് സ്ഥലമെടുക്കൽ
  • തൂതപ്പുഴയിൽ ആലിപ്പറമ്പ് കാളികടവിൽ പാലം
  • പെരിന്തൽമണ്ണ മിനി സിവിൽസ്റ്റേഷൻ വികസനം
  • വ്യവസായ പാർക്കിന് സ്ഥലമെടുത്ത് കെട്ടിടം നിർമിക്കൽ
  • രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതികൾക്ക് പുഴയിൽ റെഗുലേറ്റർ/ വിയർ സ്ഥാപിക്കൽ

നിലമ്പൂർ-പി.വി. അൻവർ

  • വന‍്യജീവി ശല‍്യം തടയാൻ റെയിൽ നിർമാണം
  • അമരമ്പലം ആയുർവേദ ആശുപത്രിക്ക് കെട്ടിടം
  • നിലമ്പൂർ -അർബൻ ഫാമിലി ഹെൽത്ത് സെന്‍ററിന് കെട്ടിടം
  • പ്രളയത്തിൽ ഒലിച്ചുപോയ ശാന്തിഗ്രാം പാലം പുനർനിർമിക്കൽ
  • നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷനൽ ഹയർസെക്കൻഡറിക്ക് കെട്ടിടം
  • പുന്നപ്പുഴക്ക് കുറുകെ പുഞ്ചക്കൊല്ലിയിൽ പാലം
  • പോത്തുകല്ല് പി.എച്ച്.സി കെട്ടിടം
  • അമരമ്പലത്ത് കോട്ടപ്പുഴക്ക് കുറുകെ പൊട്ടികല്ലിൽ ചെക്ക് ഡാം കം ബ്രിഡ്ജ്
  • പോത്തുകല്ല് -ഇരുട്ടുകുത്തി ആദിവാസി കോളനിയിലേക്ക് പാലം
  • പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജ് രണ്ടാംഘട്ട ലിഫ്റ്റ് ഇറിഗേഷൻ
  • വഴിക്കടവ് കലക്കൻപുഴക്ക് കുറുകെ നരിവാലമുണ്ട -പൂവ്വത്തികടവ് പാലം
  • കരുളായി ഓയക്കൽ റെഗുലേറ്റർ നിർമാണം
  • കവളപൊയ്ക ഇല്ലാകാട് പാലം, വെള്ളക്കട്ട -പാറകടവ് പാലം, എടക്കര -ശങ്കരകുളം -മൊടപ്പൊയ്ക പാലം
  • നിലമ്പൂർ നഗരസഭ കുടിവെള്ള പദ്ധതി വിതരണ ശൃംഖല വിപുലീകരണം

തിരൂര്‍-കു​റു​ക്കോ​ളി മൊ​യ്തീ​ൻ

  • പൊന്മുണ്ടം റെയില്‍വേ ബ്രിഡ്ജ് അപ്രോച്ച് റോഡ് നിര്‍മാണം
  • തിരൂര്‍ മിനി സിവില്‍ സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ കെട്ടിടം
  • നടുവിലങ്ങാടി പൂങ്ങോട്ടുകുളം മേല്‍പാലം നിര്‍മാണം
  • മലയാളം സര്‍വകലാശാല, തുഞ്ചന്‍ സ്മാരക കോളജ് വനിത ഹോസ്റ്റല്‍ നിര്‍മാണം
  • തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. എല്‍.പി സ്കൂള്‍ മഞ്ഞച്ചോല കെട്ടിട നിര്‍മാണം
  • വളവന്നൂര്‍ വില്ലേജ് ഓഫിസിനോട് ചേര്‍ന്ന സ്ഥലത്ത് റവന്യൂ ടവര്‍ നിര്‍മാണം
  • വളവന്നൂര്‍ വെറ്ററിനറി ആശുപത്രി ആധുനികവത്കരണം
  • പനമ്പാലം പയ്യനങ്ങാടി റോഡ് വീതി കൂട്ടല്‍
  • പറവണ്ണ മിനി ഹാര്‍ബര്‍ നിര്‍മാണം
  • വെട്ടം ആശാന്‍പടി നടപ്പാലം നിര്‍മാണം, വെട്ടം-ചീര്‍പ്പ് വൈശ്യം പാലം നിര്‍മാണം
  • ആതവനാട് കാവുങ്ങല്‍ പുതിയ പാലം നിര്‍മാണം
  • പട്ടര്‍നടക്കാവ് ബൈപാസ് റോഡ് നിര്‍മാണം
  • വെട്ടം -മംഗലം പട്ടയില്‍കടവ് പാലം, കോലുപാലം, കട്ടച്ചിറ പാലം നിര്‍മാണം

വേങ്ങര-പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

  • വേങ്ങര ടൗണിൽ മേല്‍പാലം
  • മമ്പുറം തടയണ
  • വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് കേന്ദ്രം
  • മിനി സിവിൽ സ്റ്റേഷൻ
  • വാക്കിക്കയം പാലം നിർമാണം

മലപ്പുറം-പി. ​ഉ​ബൈ​ദു​ല്ല

  • മലപ്പുറം ഗവ. വനിത കോളജ് കെട്ടിട നിർമാണം
  • ആനക്കയം പാലം പരിസരം നടപ്പാതയും ബാരിക്കേട് നിർമാണവും
  • മലപ്പുറം മേൽമുറി വലിയ തോട് നവീകരണം
  • മലപ്പുറം ചരിത്ര മ്യൂസിയം ആൻഡ് സാംസ്കാരിക കേന്ദ്രം 200 ലക്ഷം
  • സിവിൽ സ്റ്റേഷനിൽ എജുക്കേഷൻ കോംപ്ലക്സ് നിർമാണം
  • സിവിൽ സ്റ്റേഷനിൽ റവന്യൂ ടവർ നിർമാണം
  • കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണ പൂർത്തീകരണം

പൊന്നാനി-പി. ​ന​ന്ദ​കു​മാ​ർ

  • പൊന്നാനി തുറമുഖം സമഗ്ര വികസനം
  • മിനി സിവിൽ സ്റ്റേഷനിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം
  • ചങ്ങരംകുളം ടൗൺ സമഗ്ര വികസനവും സൗന്ദര്യവത്കരണവും
  • നിളയോര പാത സൗന്ദര്യവത്കരണം രണ്ടാംഘട്ടവും നവീന പദ്ധതികളും
  • തീരദേശ സംരക്ഷണ പദ്ധതികൾ
  • പൊന്നാനി ടൗൺ സമഗ്ര വികസനം

കോട്ടക്കൽ-ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ

  • പുത്തൂർ ചെനക്കൽ ബൈപാസ് പൂർത്തീകരണം
  • കുറ്റിപ്പുറം ഗവ. താലൂക്ക് ഹോസ്പിറ്റൽ കെട്ടിട നിർമാണം പൂർത്തീകരണം
  • നടുവട്ടം വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം
  • എടയൂർ വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം
  • എടയൂർ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം
  • പൊന്മള പഞ്ചായത്ത് ഓഫിസിന് സൗകര്യപ്രദമായ കെട്ടിടം നിർമിക്കൽ
  • മാറാക്കര വില്ലേജ് ഓഫിസിന് പുതിയ കെട്ടിട നിർമാണം
  • പൊന്മള പഞ്ചായത്ത് സ്റ്റേഡിയം നിർമാണം
  • കോട്ടക്കൽ വില്ലേജ് ഓഫിസിന് പുതിയ കെട്ടിട നിർമാണം

വള്ളിക്കുന്ന്-പി. ​അ​ബ്ദു​ൽ ഹ​മീ​ദ് മാ​സ്റ്റ​ർ

  • തേഞ്ഞിപ്പലം ഫയർ സ്റ്റേഷൻ നിർമാണം
  • വിമാനത്താവള റിങ് റോഡുകളുടെ നവീകരണം
  • അരിയല്ലൂർ -വള്ളിക്കുന്ന് വില്ലേജുകൾ തമ്മിൽ ബന്ധിപ്പിച്ച് മുതിയം തോടിന് കുറുകെ പാലം നിർമാണം
  • ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ തീരദേശ ഭിത്തി നിർമാണം
  • ആനങ്ങാടി റെയിൽവേ ഗേറ്റിൽ മേൽപാലം
  • കാലിക്കറ്റ് സർവകലാശാല സ്പോർട്സ് ഹബ് നിർമാണം

തവനൂർ-കെ.​ടി. ജ​ലീ​ൽ

  • കുറ്റിപ്പുറം - പൊന്നാനി പുഴയോര പാത
  • പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ ഫിഷ് ലാൻഡിങ് സെന്‍റർ നിർമാണം
  • തൃപ്രങ്ങോട് പി.എച്ച്.സി കെട്ടിട നിര്‍മാണം
  • മംഗലം പഞ്ചായത്ത് ഫിഷറീസ് ആശുപത്രിക്ക് കെട്ടിടം
  • എടപ്പാള്‍ സി.എച്ച്.സി കെട്ടിട നിര്‍മാണം
  • തൃപ്രങ്ങോട് മിനി സ്റ്റേഡിയം നിര്‍മാണം
  • തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എൻജിനീയറിങ് കോളജില്‍ സിന്തറ്റിക് ട്രാക്കോടെ സ്റ്റേഡിയം
  • മുരിക്കുമ്മാട് ദ്വീപ് സംരക്ഷണവും സൗന്ദര്യവത്കരണവും

മങ്കട-മ​ഞ്ഞ​ളാം​കു​ഴി അ​ലി

  • ഉടുമ്പനാശേരി പാലം നവീകരണം, വി.സി.ബി കം ബ്രിഡ്ജ് നിര്‍മാണം
  • പോത്തുകുണ്ട് ജി.എല്‍.പി സ്കൂള്‍ കെട്ടിട നിര്‍മാണം
  • വെള്ളില ജി.എല്‍.പി സ്കൂള്‍ കെട്ടിട നിര്‍മാണം
  • വള്ളിക്കാപ്പറ്റ പാലം നിര്‍മാണം
  • വെള്ളില ചോഴിപാലം നിര്‍മാണം
  • പുഴക്കാട്ടിരി സി.എച്ച്.സിയില്‍ കിടത്തി ചികിത്സ ആരംഭിക്കാൻ കെട്ടിടം
  • ചൊവ്വാണ ജി.എല്‍.പി സ്കൂള്‍ കെട്ടിട നിർമാണം
  • മൂര്‍ക്കനാട് പഞ്ചായത്തില്‍ എല്‍.പി മുതല്‍ ഹയര്‍ സെക്കൻഡറി വരെ സ്കൂള്‍ അനുവദിക്കല്‍
  • മങ്കട തോട് നവീകരണം
  • പുഴക്കാട്ടിരി, അങ്ങാടിപ്പുറം, വറ്റലൂര്‍, കുറുവ വടക്കാങ്ങര, മങ്കട കൂട്ടിലങ്ങാടി വില്ലേജ് ഓഫിസുകള്‍ക്ക് കെട്ടിട നിര്‍മാണം
  • നിയോജക മണ്ഡലത്തില്‍ ഹോമിയോപ്പതി ആശുപത്രി

ഏറനാട്-പി.​കെ. ബ​ഷീ​ർ

  • ചെരണി -പന്നിപ്പാറ റോഡിൽ തൂവക്കാട് പാലം
  • മൂഴിക്കൽ റോഡിന് കുറുകെ റെഗുലേറ്റർ
  • ഊർങ്ങാട്ടിരി പഞ്ചായത്ത് വഴിക്കടവ് ചെറുപുഴ വി.സി.ബി കം ബ്രിഡ്ജ്
  • വെസ്റ്റ് പത്തനാപുരം മുതൽ കീഴുപറമ്പ് വരെ ടൂറിസം പദ്ധതി
  • ഒതായി ആര്യതൊടിക പാലം
  • അരീക്കോട് സ്റ്റേഡിയം രണ്ടാംഘട്ട നിർമാണം
  • ചാലിയാർ പഞ്ചായത്ത് മൊടവണ്ണ കടവ് പാലം നിർമാണം
  • അരീക്കോട് ഗവ. ഹയർ സെക്കൻഡറി, കുഴിമണ്ണ സ്കൂൾ കെട്ടിട നിർമാണം
  • അരീക്കോട് ഗവ. ഐ.ടി.ഐ ഓഡിറ്റോറിയം നിർമാണം
  • ചാലിയാർ പഞ്ചായത്തിൽ പാലകത്തോട് പാലം
  • കാവനൂർ പി.എച്ച്.സി, കീഴുപറമ്പ് പി.എച്ച്.സി, എടവണ്ണ, കുഴിമണ്ണ സി.എച്ച്.സി കെട്ടിട നിർമാണം

വണ്ടൂർ-എ.​പി. അ​നി​ൽ​കു​മാ​ർ

  • ചോക്കാട് പന്നിക്കോട്ടുമുണ്ട പാലം
  • വണ്ടൂർ അങ്ങാടി നവീകരണം, സ്ഥലമെടുപ്പ്
  • കാളികാവ് അങ്ങാടി നവീകരണം രണ്ടാംഘട്ടം
  • തിരുവാലി ചെള്ളിത്തോട് പുതിയപാലം പുനർനിർമാണം
  • കാളികാവ് നീലാഞ്ചേരി ചെങ്കോട് പാലം

തിരൂരങ്ങാടി-കെ.​പി.​എ. മ​ജീ​ദ്

  • മൂഴിക്കൽ തടയണ
  • നന്നമ്പ്ര കുടിവെള്ള പദ്ധതി
  • എൽ.ബി.എസ് സ്ഥലമെടുപ്പ് കെട്ടിട നിർമാണം
  • ന്യൂകട്ട് ടൂറിസം പദ്ധതി
  • സയൻസ് പാർക്ക് രണ്ടാംഘട്ടം
  • ഹജൂർ കച്ചേരി ജില്ല പൈതൃക മ്യൂസിയം
  • തിരൂരങ്ങാടി കുടിവെള്ള പദ്ധതി
  • ന്യൂകട്ട് തടയണ നിർമാണം

താനൂർ-വി. ​അ​ബ്ദു​റ​ഹ്മാ​ൻ

  • പുതിയ ട്രഷറി
  • താനൂർ ആസ്ഥാനമാക്കി താലൂക്ക്
  • ഇൻഡസ്ട്രിയൽ പാർക്ക്
  • പോളിടെക്നിക്, എൻജിനീയറിങ് കോളജ്
  • റോഡ്, പാലങ്ങൾ

കൊണ്ടോട്ടി-ടി.​വി. ഇ​ബ്രാ​ഹീം

  • നഗര സൗന്ദര്യവത്കരണവും നടപ്പാത, ഡ്രൈനേജ്
  • ചാലിയാര്‍ തീരസംരക്ഷണം, വലിയ തോട് സംരക്ഷണം
  • കൊണ്ടോട്ടി പൈതൃക സംരക്ഷണ പദ്ധതി
  • കളിസ്ഥലങ്ങളുടെ നവീകരണം
  • വിവിധ ഗവ. സ്കൂള്‍ നവീകരണം
  • കൊളത്തൂര്‍ -എയര്‍പോര്‍ട്ട് റോഡ് നന്നാക്കല്‍
  • കൊണ്ടോട്ടി കോളജിന് ഹോസ്റ്റല്‍ കെട്ടിടം
  • ഐ.ടി പാര്‍ക്ക്, റവന്യൂ ടവര്‍
Tags:    
News Summary - Expectation of MLAs at kerala budget 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.