ചി​കി​ത്സ​ക്ക് മാ​ർ​ഗ​മി​ല്ലാ​തെ വൃ​ക്ക​രോ​ഗി​യാ​യ പ്ര​വാ​സി

മാ​റ​ഞ്ചേ​രി: ചി​കി​ത്സ​ക്ക് മാ​ർ​ഗ​മി​ല്ലാ​തെ വൃ​ക്ക​രോ​ഗി​യാ​യ പ്ര​വാ​സി യു​വാ​വ് കാ​രു​ണ്യം തേ​ടു​ന്നു. മാ​ത്തൂ​ര​യി​ൽ ഹം​സ​യാ​ണ് ഗു​രു​ത​ര വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.

നാ​ട്ടി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന ഹം​സ 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. ജോ​ലി ചെ​യ്യ​വേ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്നു വീ​ണ്ടും വി​ദേ​ശ​ത്തേ​ക്ക് പോ​യി. എ​ന്നാ​ൽ ഇ​പ്പോ​ൾ ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗം ബാ​ധി​ച്ചു വീ​ണ്ടും മ​ട​ങ്ങി​പ്പോ​രു​ക​യാ​യി​രു​ന്നു.

ആ​ഴ്ച​യി​ൽ മൂ​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ടി വ​രു​ന്ന ഹം​സ​ക്ക് വ​ൻ തു​ക​യാ​ണ് ചി​കി​ത്സ​ക്കാ​യി ചെ​ല​വി​ടേ​ണ്ടി വ​രു​ന്ന​ത്. ഇ​തി​നി​ട​ക്ക് ഹൃ​ദ്രോ​ഗി​യാ​യ ഭാ​ര്യ​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തേ​ണ്ടി വ​ന്നു.

കൂ​ടെ​യു​ള്ള ഭാ​ര്യാ​മാ​താ​വും ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ചു കി​ട​പ്പി​ലാ​ണ്. നാ​ട്ടി​ലെ സു​മ​ന​സ്സു​ക​ളു​ടെ​യും മ​റ്റും സ​ഹാ​യ​ത്താ​ലാ​ണ് ഇ​തു​വ​രെ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്.

ഏ​ക മ​ക​ൻ വി​ദേ​ശ​ത്താ​ണെ​ങ്കി​ലും കാ​ര്യ​മാ​യ ജോ​ലി ഒ​ന്നു​മി​ല്ലാ​ത്ത​ത് കാ​ര​ണം ചി​കി​ത്സാ ചെ​ല​വ് വ​ഹി​ക്കാ​ൻ മ​ക​നും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഹം​സ​യു​ടേ​യും ഭാ​ര്യ ഖ​ദീ​ജ​യു​ടേ​യും പേ​രി​ൽ മാ​റ​ഞ്ചേ​രി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 0594053000009652, IFSC: SIBL 0000594. ഫോ​ൺ: 9895957600.             

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.