അർജന്റീന ഫാൻസ് വാട്സ്ആപ് കൂട്ടായ്മ മലപ്പുറത്ത് സംഘടിപ്പിച്ച
മിനി ലോകകപ്പിൽ പങ്കെടുത്ത 16 ടീം
മലപ്പുറം: തകർത്ത് പെയ്ത മഴക്ക് പിന്നാലെ മലപ്പുറത്ത് ആവേശമായി ഫുട്ബാൾ ലോകകപ്പ് മാതൃക മത്സരങ്ങൾ. മലപ്പുറം അർജന്റീന ഫാൻസ് കൂട്ടായ്മ സംഘടിപ്പിച്ച മിനി ലോകകപ്പിൽ 16 ടീം പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തുടങ്ങിയ മത്സരങ്ങൾ ആരാധകരുടെയും കളിക്കാരുടെയും വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യംവഹിച്ചു. ഒരോ ടീമും രാജ്യങ്ങളുടെ ഔദ്യോഗിക മാതൃകയിലുള്ള ജഴ്സികൾ അണിഞ്ഞാണ് പന്തു തട്ടി പോരിനിറങ്ങിയത്.
ലോകകപ്പിന്റെ എല്ലാ ആവേശവും ഏറ്റെടുത്താണ് യുവതാരങ്ങൾ ടൂർണമെന്റിനിറങ്ങിയത്. ഒാരോ ടീമിലും ആറുപേരാണ് മത്സരത്തിനിറങ്ങിയത്. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടന്നത്. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഷൂട്ടിങ് താരം സി.എച്ച്. അബ്ദുൽ നാസർ, നഗരസഭ കൗൺസിലർ ജയശ്രീ രാജീവ് എന്നിവർ മുഖ്യാതിഥികളായി. അർജന്റീന ഫാൻസ് കൂട്ടായ്മ ഭാരവാഹികളായ സാലിഹ് മലപ്പുറം, നിയാസ് മേൽമുറി, ശിഹാബ് മൈലപ്പുറം, സുഫൈൽ, ജംഷീർ, ബാപ്പു ത്വയ്ബ, മെഹറൂഫ് അധികാരതൊടി, നൗഷാദ് ബിസ്മി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.