തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദമാകുന്നു

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ ഹാ​ജ​രാ​കാ​ത്ത​തി​െൻറ പേ​രി​ൽ ക​ല​ക്​​ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്​​ണ​ൻ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രും കോ​വി​ഡ്​ ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​രു​മു​ണ്ടെ​ന്ന്​ ആ​ക്ഷേ​പം. തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി റി​സ​ർ​വ്​ ലി​സ്​​റ്റി​ലു​ണ്ടാ​യി​രു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ അ​ധ്യാ​പി​ക​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ ഭാ​ഗ​ത്ത്​ ഗു​രു​ത​ര വീ​ഴ്​​ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​പ്പെ​ട്ട​വ​രു​ടേ​ത്​ പി​ൻ​വ​ലി​ക്കാ​ൻ നീ​ക്കം.

ക​ക്കോ​വ്​​ പി.​എം.​എ​സ്.​എ.​പി.​ടി.​എ​ച്ച്.​എ​സ്.​എ​സി​ലെ പി.​പി. ഉ​സ്​​മാ​ൻ, പു​ളി​ക്ക​ൽ മ​ദീ​ന​ത്തു​ൽ ഉ​ലൂം അ​റ​ബി​ക്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ പി. ​സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ ഷാ​ക്കി​ർ, താ​നൂ​ർ ജി.​എം.​യു.​പി സ്​​കൂ​ൾ അ​ധ്യാ​പി​ക ബീ​ജ എ​ന്നി​വ​രാ​ണ്​ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ൾ ബോ​ധി​പ്പി​ച്ചി​ട്ടും ന​ട​പ​ടി​ക്ക്​ വി​ധേ​യ​രാ​യ​ത്. പി.​പി. ഉ​സ്​​മാ​ൻ പ​ക്ഷാ​ഘാ​​ത​ത്തി​ന്​ ചി​കി​ത്സ​യി​ലു​ള്ള വ്യ​ക്തി​യാ​ണ്. ഇ​ദ്ദേ​ഹം ഏ​പ്രി​ൽ അ​ഞ്ചി​ന്​ വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​െൻറ വി​ത​ര​ണ​കേ​ന്ദ്ര​മാ​യ തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

ഇ​തി​നു​ശേ​ഷം വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ത​ല​ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ്​ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി. മൂ​ന്നു​ദി​വ​സം ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇൗ ​വി​ഷ​യ​മെ​ല്ലാം കൃ​ത്യ​മാ​യി വ​ര​ണാ​ധി​കാ​രി​യെ അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പി​ന്നീ​ട്​ സ​സ്​​പെ​ൻ​ഷ​ന്​​ മു​മ്പ്​ ക​ല​ക്​​ട​റേ​റ്റി​ൽ​നി​ന്ന്​ വി​ളി​ച്ച​പ്പോ​ൾ അ​സു​ഖ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു.

സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ ഷാ​ക്കി​റും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വോ​െ​ട്ട​ടു​പ്പി​െൻറ ത​ലേ ദി​വ​സ​മാ​യ ഏ​പ്രി​ൽ അ​ഞ്ചി​ന്​ പു​ല​ർ​ച്ച​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ അ​ഡ്​​മി​റ്റാ​യ​ത്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​ഹി​ത​മു​ള്ള രേ​ഖ​ക​ളും കൃ​ത്യ​സ​മ​യ​ത്ത്​ അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി​യി​രു​ന്നു.

ക​ല​ക്ട​റേ​റ്റി​ൽ​നി​ന്ന്​ വി​ളി​ച്ച സ​മ​യ​ത്തും വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​കി. പേ​രാ​​മ്പ്ര സ്വ​ദേ​ശി​യാ​യ ബീ​ജ മാ​ർ​ച്ച്​ 22നാ​ണ്​​ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​ത്. റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​റെ​ ഇ-​മെ​യി​ൽ മു​ഖേ​നെ​യും ​േഫാ​ണി​ലൂ​ടെ​യും വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ്​ വ​ട​ക​ര എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​നാ​യ സൗ​മ്യ​നും കോ​വി​ഡ്​ ​ബാ​ധി​ച്ചി​രു​ന്നു. ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​​ൽ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​നെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി.

അ​തേ​സ​മ​യം, വി​ശ​ദാം​ശ​ങ്ങ​ളെ​ല്ലാം അ​റി​യി​ച്ചി​ട്ടും ​വേ​ങ്ങ​ര​യി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ ചെ​യ്​​ത​ത്. ക​റ്റി​പ്പു​റം ക​ഴു​ത്ത​ല്ലൂ​ർ സ്​​കൂ​ളി​ലെ അ​ധ്യാ​പി​ക റി​സ​ർ​വ്​ ലി​സ്​​റ്റി​ലാ​ണ്​ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​ന​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ൽ ഹാ​ജ​രാ​കു​ക​യും തൊ​ട്ട​ടു​ത്ത ദി​വ​സം വേ​ത​ന​വും കൈ​പ്പ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രും ഡ്യൂ​ട്ടി​ക്ക്​ ഹാ​ജ​രാ​യി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഇ​ത്ത​രം കേ​സു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും ന​ട​പ​ടി​യെ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന്​ അ​റി​യി​ല്ലെ​ന്നും ഹാ​ജ​രാ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക കൈ​മാ​റു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും വേ​ങ്ങ​ര വ​ര​ണാ​ധി​കാ​രി​യും ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​റു​മാ​യ ആ​ർ. മു​ഹ​മ്മ​ദ്​ യൂ​സ​ഫ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - election duty official's suspension becomes controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.