ഇക്കോ ടൂറിസം പ്രോത്സാഹനം: സർക്യൂട്ട് യാഥാർഥ്യമായില്ല

മ​ല​പ്പു​റം: വ​നം വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യുള്ള ഇ​ക്കോ ടൂ​റി​സം സ​ർ​ക്യൂ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. ഇ​ക്കോ ടൂ​റി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി​രു​ന്നു വ​നം വ​കു​പ്പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് ഫെ​ബ്രു​വ​രി​യി​ൽ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് ഇ​ക്കോ ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. നി​ല​മ്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ലെ ക​നോ​ലി പ്ലോ​ട്ട്, ചാ​ലി​യാ​ർ മു​ക്ക്, നി​ല​മ്പൂ​ർ തേ​ക്ക് മ്യൂ​സി​യം, സൗ​ത്ത് ഡി​വി​ഷ​നി​ലെ നെ​ടു​ങ്ക​യം എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​ണ് ഒ​രു സ​ർ​ക്യൂ​ട്ട്. നി​ല​മ്പൂ​ർ സൗ​ത്ത് ഡി​വി​ഷ​നി​ലെ കൊ​ടി​കു​ത്തി​മ​ല, മ​ണ്ണാ​ർ​ക്കാ​ട് ഡി​വി​ഷ​നി​ലെ തോ​ടു​കാ​പ്പ് കു​ന്ന് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​ണ് ര​ണ്ടാ​മ​ത്തേ​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡി​വി​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് 71 ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. സ​തേ​ൺ സ​ർ​ക്കി​ളി​ൽ ഒ​മ്പ​ത്, ഹൈ​റേ​ഞ്ചി​ൽ 10, സെ​ൻ​ട്ര​ലി​ൽ അ​ഞ്ച്, ഈ​സ്റ്റേ​ണി​ൽ 11, നോ​ർ​ത്തേ​ണി​ൽ 18, പാ​ല​ക്കാ​ട് വൈ​ൽ​ഡ് ലൈ​ഫ് സ​ർ​ക്കി​ളി​ൽ ഏ​ഴ്, കോ​ട്ട​യം വൈ​ൽ​ഡ് ലൈ​ഫ് സ​ർ​ക്കി​ളി​ൽ ഏ​ഴ്, എ.​ബി.​പി സ​ർ​ക്കി​ളി​ൽ നാ​ലും ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വ​യെ 28 സ​ർ​ക്യൂ​ട്ടു​ക​ളാ​യി തി​രി​ച്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ സ​ർ​ക്ക്യൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. നാ​ല് കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. പ​ട്ടി​ക​യി​ൽ പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മൂ​ന്ന് വീ​ത​വും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് വീ​ത​വും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ വീ​ത​വു​മു​ണ്ട്.

Tags:    
News Summary - Eco-tourism promotion: The circuit is not a reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.