അ​ർ​ജ​ൻ​റീ​ന-- ബ്ര​സീ​ൽ ഫൈ​ന​ൽ ആ​വേ​ശ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ല​പ്പു​റം കാ​ള​മ്പാ​ടി​യി​ലെ അ​ജ്മ​ൽ റോ​ഷ​നും മു​ഹ​മ്മ​ദ്‌ ഐ​സ​മും ഇ​രു ടീ​മു​ക​ളു​ടെ​യും ​േജ​ഴ്‌​സി അ​ണി​ഞ്ഞ്​ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ന്നു

കോപ്പയിൽ സ്വപ്ന ഫൈനൽ, യൂറോയിലും ആവേശപ്പോര്; കല്യാണവും വീട്ടുകൂടലും ഒരുമിച്ചുവന്ന പ്രതീതി

മലപ്പുറം: വർഷങ്ങളായി ഫുട്ബാൾ ലോകം കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയാണ്. റിയോ ഡീ ജനീറോയിലെ മാറക്കാന സ്​റ്റേഡിയത്തിൽ ജൂലൈ 10ന് കോപ്പ അമേരിക്കയുടെ കലാശക്കളിയിൽ ഇറങ്ങുന്നു ലയണൽ മെസ്സിയുടെ അർജൻറീനയും നെയ്മറി​െൻറ ബ്രസീലും. മുൻ ലോക ചാമ്പ്യൻമാരായ ഇറ്റലി മാറ്റുരക്കുന്ന യൂറോ കപ്പ് ഫൈനൽ കൂടി സമാഗതമാവുമ്പോൾ മലപ്പുറത്ത് കല്യാണവും വീടുകൂടലും ഒരുമിച്ച് വന്ന പ്രതീതി. ഒരുമാസം ഉറക്കമിളച്ച് കളി കണ്ടതി​െൻറ അവസാനം ഇതിൽപരം ആവേശം ഇനി വരാനില്ല.

ലോകത്തുതന്നെ ഏറ്റവുമധികം ഇഷ്​ടക്കാരുള്ള രണ്ട് ടീമുകൾ. നേർപ്പതിപ്പാണ് മലപ്പുറം. ഇവിടെ മഞ്ഞയോടാണോ നീലയോടാണോ പ്രിയം കൂടുതലെന്ന് ചോദിച്ചാൽ രണ്ടഭിപ്രായം ഉറപ്പ്. പെറുവിനെ തോൽപിച്ച് ബ്രസീൽ ഫൈനലിലെത്തിയതോടെ അധികം വീമ്പിളക്കണ്ട എന്ന് പറഞ്ഞവരാണ് അർജൻറീന ഫാൻസ്. കൊളംബിയക്കെതിരെ നിശ്ചിത സമയം 1-1 സമനില കടന്ന് ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസി​െൻറ മികവിൽ അർജൻറീന കലാശപ്പോരിന് ടിക്കറ്റെടുത്തതോടെ കാണിച്ചുതരാം എന്ന മട്ടിൽ ബ്രസീലുകാരും.

മറ്റു ടീമുകളെ പിന്തുണക്കുന്നവരും ഇനി അർജൻറീനയോ ബ്രസീലോ ആയി മാറും. ഒരു പക്ഷത്തും നിൽക്കാതെ 'ഗാലറിയിൽ ഇരുന്ന് കളികാണുന്ന' മട്ടിൽ കുറേപ്പേരും. ആര് കപ്പ് നേടിയാലും ജയിക്കുന്നത് ഫുട്ബാളാവും.

Tags:    
News Summary - dream final in copa america, tight fight in euro cup also; its seems like celebration of marriage and housewarming together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.