തേഞ്ഞിപ്പലം: 28 വർഷത്തിന് ശേഷം സംസ്ഥാന കരിക്കുലം കോർ കമ്മിറ്റി മുൻ ജോയൻറ് കൺവീനറും ഫുൾബ്രൈറ്റ് ഫെലോയുമായ ഡോ. വി.പി. അബ്ദുൽ അസീസ് സർവിസിൽനിന്ന് വിരമിക്കുന്നു. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ഹിസ്റ്ററി അധ്യാപകനായാണ് പടിയിറങ്ങുന്നത്. അമേരിക്കയിലെ ഒക്ലഹോമ യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗത്തിൽ അക്കാദമിക് അസോസിയേറ്റ് ആയി നിയമനം ലഭിച്ച ഡോ. അസീസ് ഉടൻ തന്നെ പുതിയ ചുമതല ഏറ്റെടുക്കും.
2013-16 വർഷങ്ങളിൽ നടന്ന സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച ഡോ. അസീസിന് 2018 -19ലാണ് അമേരിക്കയുടെ പ്രശസ്തമായ ഫുൾബ്രൈറ്റ് ഫെലോഷിപ്പ് ലഭിച്ചത്. ഇതിന്‍റെ ഭാഗമായി കാലിഫോർണിയ ക്ലെയർമോണ്ട് ഗ്രാജ്വേറ്റ് സർവകലാശാലയിൽ ഉപരിപഠനത്തിനുള്ള അവസരവും ലഭിച്ചു.
പിന്നീട് അമേരിക്കയിലെ കൊളറാഡൊ സർവകലാശാലയിലും ഉപരിപഠനം നടത്തി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗവും എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി എന്നിവയുടെ വിദഗ്ധരുടെ പാനലിൽ അംഗവുമായിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന ഫുട്ബാൾ താരവുമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയുടെ ടീം ക്യാപ്റ്റനും കോഴിക്കോട് എ ഡിവിഷനിൽ വ്യത്യസ്ത ക്ലബുകൾക്ക് വേണ്ടിയും ജഴ്സിയണിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.