നഗരസഭകളിൽ സീറ്റ് വിഭജന, സ്ഥാനാർഥി നിർണയ ചർച്ചകൾ ഊർജിതം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടന്നതോടെ നഗരസഭകളിൽ മത്സരം മൂർച്ച കൂട്ടാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. നിലവിലുള്ള ഭരണം നിലനിർത്തി കൂടുതൽ ഇടങ്ങളിലേക്ക് ശക്തി വ്യാപിക്കാനുള്ള നീക്കത്തിലാണ് ഇടത്-വലത് മുന്നണികൾ. എൻ.ഡി.എ മുന്നണി സീറ്റ് നില ഉയർത്താനുള്ള ശ്രമത്തിലുമാണ്. നിലവിൽ 12 നഗരസഭകളിൽ ഒമ്പതിടങ്ങളിൽ യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫുമാണ് ഭരണത്തിലുള്ളത്.

നിലവിൽ നഗരസഭകളിൽ സീറ്റ് നിർണയവും സ്ഥാനാർഥി ചർച്ചകളും പുരോഗമിക്കുകയാണ്. തിരൂർ നഗരസഭയിൽ നിലവിൽ യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്ഥാനാർഥി നിർണയം പുരോഗമിക്കുകയാണ്. ചെയർമാൻ സ്ഥാനാർഥി സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്. എൽ.ഡി.എഫിൽ സീറ്റ് നിർണയം പൂർത്തിയാക്കി. എന്നാൽ സ്ഥാനാർഥി നിർണയം ഇനിയും പൂർത്തീകരണത്തിലെത്തിയിട്ടില്ല.

കൊണ്ടോട്ടിയിൽ യു.ഡി.എഫിൽ സീറ്റ് സീറ്റുകളില്‍ യു.ഡി.എഫില്‍ ധാരണയായി. സ്ഥാനാർഥി നിർണയം പുരോഗമിക്കുകയാണ്. ആകെയുള്ള 41 വാര്‍ഡുകളില്‍ 26 സീറ്റുകളില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കോണ്‍ഗ്രസ് 14 സീറ്റുകളിലും വെല്‍ഫെയര്‍ പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുക. മുമ്പ് 40 വാര്‍ഡുകളായിരുന്നപ്പോള്‍ ലീഗ് 25 സീറ്റുകളിലും കോണ്‍ഗ്രസ് 14 സീറ്റുകളിലും വെല്‍ഫെയര്‍ പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചിരുന്നത്.

ഇത്തവണ ഒരു വാര്‍ഡ് കൂടിയ നേട്ടം ലീഗ് സ്വന്തമാക്കുകയായിരുന്നു. എൽ.ഡി.എഫിൽ സീറ്റുകൾ സംബന്ധിച്ച് അന്തിമ ചർച്ചകൾ നടക്കുകയാണ്. അധികം സീറ്റ് വേണമെന്ന സി.പി.ഐയുടെ ആവശ്യം സംബന്ധിച്ചാണ് കൊണ്ടോട്ടിയിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിൽ ധാരണയാകുന്നതോടെ പ്രചാരണ രംഗത്തേക്ക് കടക്കും.

മഞ്ചേരിയിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും സീറ്റ് വിഭജനം പൂർത്തിയായി വരികയാണ്. അന്തിമ തീരുമാനം വരുന്ന മുറക്ക് പ്രചാരണം കൊഴിപ്പിക്കാനാണ് ശ്രമം. മലപ്പുറത്ത് യു.ഡി.എഫിൽ സീറ്റ് നിർണയം ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. രണ്ട് വാർഡുകളിൽ തർക്കം പരിഹരിക്കാനുണ്ട്. ഇതിൽ പരിഹാരമാകുന്നതോടെ സ്ഥാനാർഥി നിർണയത്തിലേക്കും പ്രഖ്യാപനത്തിലേക്കും കടക്കും. എൽ.ഡി.എഫിലും എൻ.ഡി.എയിലും ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.

കോട്ടക്കലിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും സീറ്റ് നിർണയ നടപടികൾ അന്തിമഘട്ടത്തിലാണ്. പൊന്നാനിയിൽ എൽ.ഡി.എഫിൽ ഇനിയും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. യു.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയം നടന്ന് വരികയാണ്. തിരൂരങ്ങാടിയിൽ യു.ഡി.എഫിലും സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണ്. സി.എം.പിക്ക് നൽകാനുള്ള സീറ്റുകളിലാണ് ഇനിയും ധാരണയിലെത്താനുള്ളത്. എൽ.ഡി.എഫിലും ചർച്ചകൾ നടക്കുകയാണ്. നിലമ്പൂരിൽ യു.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. സ്ഥാനാർഥി നിർണയം പുരോഗമിക്കുകയാണ്. എൽ.ഡി.എഫിലും എൻ.ഡി.എയിലും സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയായിട്ടില്ല.

വളാഞ്ചേരിയിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും എൻ.ഡി.എയിലും സീറ്റ് വിഭജനത്തിൽ ചർച്ചകൾ നടക്കുകയാണ്. താനൂരിൽ ‍യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തിയാക്കി. സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലാണ്. എൽ.ഡി.എഫിലും എൻ.ഡി.എയിലും വിഭജനം അന്തിമഘട്ടത്തിലാണ്. പരപ്പനങ്ങാടിയിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ കക്ഷികളിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുകയാണ്. പെരിന്തൽണ്ണയിൽ മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തിയായി. അടുത്ത ദിവസങ്ങളിലായി സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

Tags:    
News Summary - Discussions on seat distribution and candidate selection in municipalities are in full swing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.