എൽ.പി സ്കൂൾ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ
ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന്
ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷൻ പരിസരത്ത് തുടരുന്ന ഉദ്യോഗാർഥികളുടെ അനിശ്ചിതകാല നിരാഹാര സമര പന്തൽ ബുധനാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചപ്പോൾ
മലപ്പുറം: എൽ.പി.എസ്.ടി മെയിൻ ലിസ്റ്റിലെ അപാകതകൾ പരിഹരിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷന് മുന്നിൽ ഉദ്യോഗാർഥികൾ കൂട്ടനിരാഹാരം നടത്തി. 150ഓളം പേർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരപ്പന്തൽ സന്ദർശിച്ചു. മുഖ്യമന്ത്രിയെയും പി.എസ്.സി ചെയർമാനെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ട് വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം ഉദ്യോഗാർഥികൾക്ക് ഉറപ്പുനൽകി. നിരാഹാരത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ഉദ്യോഗാർഥിയെയും മറ്റു രണ്ടുപേരെയും ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരാഹാരസമരം 17 ദിവസം പിന്നിട്ടപ്പോൾ ആശുപത്രിയിൽ ആയവരുടെ എണ്ണം 13 ആയി.
അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. എം.എൽ.എമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല എന്നിവർ ഐക്യദാർഢ്യം അറിയിച്ച് സമരപ്പന്തൽ സന്ദർശിച്ചു. വൈകീട്ട് അഞ്ചരയോടെ കുന്നുമ്മൽ മുതൽ കോട്ടപ്പടി വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.