മുനീർ
എടവണ്ണപ്പാറ: വെട്ടത്തൂർ 19കാരൻ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വലിയപറമ്പ് ചെറുമുറ്റം സ്വദേശി ആനക്കുഴി ഹൗസിൽ മുനീർ (33) ആണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മറ്റു പ്രതികൾ ഒളിവിലാണ്. പ്രതികൾ വ്യത്യസ്ത കടയുടെ ഉടമകളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വെട്ടത്തൂർ കാഞ്ഞിരക്കുഴി ഉസ്മാന്റെ മകൻ യാസറിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.
മൊബൈൽ മോഷണം ആരോപിച്ച് യാസറിനെ വ്യാജ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ അപമാനിക്കുകയും ചെയ്തെന്നും മരണപ്പെടുന്നതിന്റെ അന്ന് പകൽ യാസറിനെ മൊബൈൽ ഷോപ് ഉടമ വിളിച്ചുകൊണ്ടുപോവുകയും മർദിച്ചുവെന്നും എടവണ്ണപ്പാറയിൽവെച്ചുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് മരണത്തിനിടയാക്കിയതെന്നും കുടുംബം വാഴക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടന്ന കലഹത്തിൽ യാസറിന്റെ ഫോണും ബൈക്കും നഷ്ടമായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജീവിതം അവസാനിപ്പിക്കുകയാണെന്നും യാസർ സുഹൃത്തുക്കൾക്ക് നൽകിയ വാട്സ്ആപ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി വാഴക്കാട് സി.ഐ രാജൻ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.