മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പാതായിക്കര ദാറുൽ അർഖം ഹോളിഡേ മദ്റസ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ പി.കെ. അബ്ദുല്ലത്തീഫ്, ഡോ. കെ. ജാബിർ എന്നിവരിൽനിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ പി.ടി. അബൂബക്കർ ഏറ്റുവാങ്ങുന്നു
പെരിന്തൽമണ്ണ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം പകരുന്ന ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പാതായിക്കര ദാറുൽ അർഖം ഹോളിഡേ മദ്റസ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
19,250 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചുനൽകിയത്. മദ്റസ അസംബ്ലിയിൽ പ്രിൻസിപ്പൽ പി.കെ. അബ്ദുല്ലത്തീഫിൽനിന്ന് ‘മാധ്യമം’ ഏരിയ കോഓഡിനേറ്റർ പി.ടി. അബൂബക്കർ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ കെ. മുഹമ്മദ് മിഷാൽ, ഐറ അബ്ദുൽ റഷീദ്, അഹ്യാൻ അബ്ദുൽ റഷീദ്, യൂസുഫ് മുഹമ്മദ്, ഫഹ്രി ജവാദ്, പി.ടി. സമി യൂസുഫ്, പി.ടി. യൂസുഫ് ഇസ്ലാം, പി.ടി. ആയിഷ, ഫർസാൻ, ശിസ സമദ്, ജൈസൽ അഹ്മദ്, ഹംന സൈഫ്, സ്കൂൾ ബെസ്റ്റ് മെന്റർ മുനീറ എന്നിവരെ മാധ്യമത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
മദ്റസ പി.ടി.എ പ്രസിഡന്റ് പി. മുഹമ്മദ് അസ്ലം, മാനേജ്മെന്റ് പ്രതിനിധികൾ, ഡോ. കെ. ജാബിർ, പി.പി. നിസാമുദ്ദീൻ, വി.എം. മുഹമ്മദ് റാഫി, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.