കുനിയിൽ ഇസ്ലാഹ് നഗർ പള്ളി മുറ്റത്ത് വാക്സിനേഷന് കാത്തുനിൽക്കുന്നവർ
കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷന് സൗകര്യമില്ലാത്ത 12ാം വാർഡിൽ പള്ളി വിട്ടുനൽകി കുനിയിൽ ഇസ്ലാഹ് നഗർ പള്ളി കമ്മിറ്റി ഭാരവാഹികൾ. പഞ്ചായത്തിലെ 12ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വാക്സിനേഷൻ നടത്താനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ ആശങ്കയിലായിരുന്നു. പ്രയാസം പള്ളി ഭാരവാഹികളെ അറിയിച്ചപ്പോൾ പള്ളി വാക്സിനേഷന് വിട്ടുതരാമെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ പഞ്ചായത്തിലെ 12ാം വാർഡിലെ 45 വയസ്സിനു മുകളിലുള്ള 167 പേർക്കാണ് വാർഡ് അംഗമായ പി.പി. തസ്ലീന ഷബീറിെൻറ നേതൃത്വത്തിൽ കീഴുപറമ്പ് പി.എച്ച്.എസിലെ ആരോഗ്യ പ്രവർത്തകർ വാക്സിൻ നൽകിയത്. രാവിലെ 10ന് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് ഒന്നര വരെ നീണ്ടുനിന്നു. പള്ളികൾ ആരാധനാകർമങ്ങളിൽ മാത്രം പരിമിതപ്പെടേണ്ട ഒന്നല്ല എന്ന് കുനിയിൽ ഇസ്ലാഹ് നഗർ പള്ളി കമ്മിറ്റി സെക്രട്ടറി കെ.പി. ശാക്കിർബാബു പറഞ്ഞു.
ക്യാമ്പിന് പള്ളി കമ്മിറ്റി ഭാരവാഹികളായ കെ.പി. ഉമ്മർ, റഹ്മത്തുല്ല, നിസാർ, ആരോഗ്യ പ്രവർത്തകരായ ഡോ. കാലിദ്, നഴ്സുമാരായ നെജ്മത്, ആയിഷ, ആശാവർക്കർ സുഹ്റ, സി.ഡി.എസ് അംഗം മെഹറുന്നീസ, സന്നദ്ധ സേവകരായ വി.പി. ജൗഹർ, പി.പി. ഷബീർ ബാബു, കെ.ടി. അൻവർ, അനീസ്, പി.സി. നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.