വരൻ എടക്കരയിൽ, വധു സൗദിയിൽ, വിവാഹ​​ ഖുതുബ കോട്ടക്കലിൽനിന്ന്​

മലപ്പുറം: കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ അതിജീവിച്ച് സമൂഹ മാധ്യമം വഴി വൈവാഹിക ജീവിതത്തിലേക്ക് കടന്ന്​ മറ്റൊരു ദമ്പതികൾ കൂടി.

മുഹമ്മദ് നിയാസും സംഹ അർഷദുമാണ്​ ഓൺലൈനിൽ വിവാഹിതരായത്​. സൗദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ കോളജിലെ പ്രഫ. അരീക്കോട് സ്വദേശി അർഷദ് വകയിലി​െൻറയും ശാമിലയുടെയും മകളാണ് വധു.

അൽ അഹ്സയിലെ ഇമാം മുഹമ്മദ് ബിൻ സുഊദ് യൂനിവേഴ്സിറ്റി മൂന്നാം വർഷ ഇസ്​ലാമിക് ലോ വിദ്യാർഥിനിയാണ് സംഹ. റിയാദിനടുത്ത് അൽഖർജിൽ വ്യാപാരിയായ എടക്കര മൂത്തേടം സ്വദേശി അബൂബക്കറി​െൻറയും നഫീസയുടെയും മകനാണ് വണ്ടൂർ സഹ്യ കോളജിലെ അധ്യാപകനായ മുഹമ്മദ് നിയാസ്.

വരനും മാതാവും ബന്ധുക്കളും മൂത്തേടത്തെ വീട്ടിലും പിതാവും സഹോദരനും അൽഖർജിലും വധുവും രക്ഷിതാക്കളും അടുത്ത ബന്ധുക്കളും ജുബൈലിലും അരീക്കോട്ടുമായാണ്​ പ​ങ്കെടുത്തത്​. പ്രമുഖ ഖുർആൻ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അദ്ദേഹത്തി​െൻറ വീട്ടിലിരുന്നാണ്​ വിവാഹ ഖുതുബ നിർവഹിച്ചത്​. 11 രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിന്​ സാക്ഷിയായി. മേയ് 29ന് നിശ്ചയിച്ച വിവാഹം കോവിഡ് കാരണമാണ് മാറ്റി വെച്ചത്. 

Tags:    
News Summary - Covid 19 marriage function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.