പുലാമന്തോൾ: കോവിഡ് ബാധിതനെന്ന് വ്യാജപ്രചാരണം നടത്തി തൊഴിൽ നിഷേധിക്കുന്നതിനെതിരെ ഗ്യാസ് വിതരണക്കാരെൻറ പരാതി. പാലൂർ സ്വദേശി തുവ്വക്കുത്ത് മായ ഭവനിൽ രാമചന്ദ്രനാണ് (മണി) കൊളത്തൂർ പൊലീസ് സ്റ്റേഷനിലും ചെമ്മലശ്ശേരി ഹെൽത്ത് സെൻററിലും പരാതി നൽകിയത്. പെരിന്തൽമണ്ണ ക്രിസ്റ്റൽ ഗ്യാസ് ഏജൻസിയിൽ വിതരണ ജീവനക്കാരനായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം അജ്ഞാത ഫോൺവിളി വന്നിരുന്നു.
‘നിനക്ക് കോവിഡ് ബാധയുണ്ടോ’ എന്നായിരുന്നു വിളിച്ചയാൾ അന്വേഷിച്ചത്. തുടർന്ന് ചൊവ്വാഴ്ച പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി, രണ്ടാം മൈൽ, കുരുവമ്പലം ഭാഗങ്ങളിൽ ഗ്യാസ് വിതരണത്തിനെത്തിയപ്പോൾ കോവിഡ് ബാധിതനോടെന്ന പോലെയുള്ള പെരുമാറ്റമാണ് പലരിൽനിന്നുമുണ്ടായത്. മുൻകൂട്ടി ബുക്ക് ചെയ്ത പലരും ഗ്യാസ് വാങ്ങാൻ മടിക്കുന്നതായും ഇനി അടുത്ത തവണ ഗ്യാസ് കൊണ്ടുവരേണ്ടതില്ലെന്നും പറഞ്ഞ് വർഷങ്ങളായി നടത്തിവരുന്ന തൊഴിൽ നിഷേധിക്കുന്നതായും പറയുന്നു. കോവിഡ് ബാധിതരുമായി ഒരുവിധ സമ്പർക്കത്തിലും ഏർപ്പെടുകയോ കോവിഡ് ലക്ഷണങ്ങളുണ്ടാവുകയോ ചെയ്യാത്ത തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.