പെരുവഴിയമ്പലത്ത് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടം
തിരൂര്‍: തിരൂർ -താനൂർ പ്രധാന റോഡിൽ പെരുവഴിയമ്പലത്ത് വളവിൽ അമിതവേഗത്തില്‍ വന്ന കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം. എറണാകുളത്തുനിന്ന് കണ്ണൂരിലെ തളിപ്പറമ്പിലേക്ക് അലൂമിനിയം സ്ക്രാപ്പുമായി പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് മറിഞ്ഞത്.
അപകടത്തില്‍ കണ്ടെയ്നർ ലോറി ഡ്രൈവര്‍ കളമശ്ശേരി സ്വദേശി മിഥുനിനും ഒപ്പമുണ്ടായിരുന്ന അപ്പുവിനും പരിക്കേറ്റു. ഇവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ച 2.30നാണ് അപകടം.അതേസമയം, ശനിയാഴ്ച രാവിലെ 10ഓടെ മറിഞ്ഞ കണ്ടെയ്നർ ലോറി റോഡിൽനിന്ന് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടെ താനൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന മറ്റൊരു കണ്ടെയ്നർ ലോറി റോഡരികിലെ വൈദ്യുതിത്തൂണിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ വൈദ്യുതിത്തൂൺ റോഡരികിലുണ്ടായിരുന്ന ക്രെയ്ൻ ഓപറേറ്ററായ കൂറ്റനാട് സ്വദേശിയായ യുവാവിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ലോറി റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.