വേങ്ങര: സമൂഹത്തിൽ മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വേങ്ങര ഐഡിയൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രിൻസിപ്പൽ നിഷാദ് പുല്ലമ്പലവനിൽനിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ അഷ്‌റഫ് പാലേരി തുക ഏറ്റുവാങ്ങി. 90,000 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചു നൽകിയത്.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾ എ.കെ. ഈസ്സ യസഹ്, ഫാത്തിമ റിസ, മെഹതാബ് അലി, ആയിഷ മസ്നിൻ, എം. ഐമീ, പി.കെ. ഹിബ ഫാത്തിമ, വി.കെ. റബീഹ്, ഫിസാൻ മുഹമ്മദ് റഷീദ്, പി. ആയിഷ അനാം, കെ. ദിയ ഫാത്തിമ, വി.കെ. ജസ ജാവിദ്, അയന്ന, കെ. മുഹമ്മദ് അലാൻ, ഹെമിൻ സയാൻ, സി.ടി. ഷെസാന, പി. ഇഷൽ സൈനബ്, ടി.പി. അജ്ഹാദിയ, ഫഹീം മുഹമ്മദ് റഷീദ്, ടി. ഫാത്തിമ റിയ, എ. ഷാസിൽ റഹ് മാൻ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർ മഞ്ജുഷ എന്നിവർക്കും ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു.
ട്രസ്റ്റ് സെക്രട്ടറി സകരിയ പനക്കൽ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മൻസൂർ തന്മാഞ്ചേരി, വൈസ് പ്രിൻസിപ്പൽമാരായ ബഷായർ, ഷബീബ്, അഡ്മിൻ ഷീബ കൃഷ്ണനാഥ്, അധ്യാപകരായ ജാസ്മിൻ, മഞ്ജുഷ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.