തിരൂർ സബ് രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കുന്നു
തിരൂർ: തിരൂർ സബ് രജിസ്ട്രാർ ഓഫിസിന് വേണ്ടി തെക്കുംമുറിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തികൾക്ക് തുടക്കമായി. മുമ്പ് സബ്ജയിലിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ഇവിടെ നിന്ന് മാറ്റിയിരുന്നു. അഞ്ച് വർഷത്തോളമായി വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
ഇതോടെ സ്വന്തം കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടക്കാണ് തവരംകുന്നത്ത് അബ്ദുറഹ്മാൻ തെക്കുംമുറിയിൽ നാല് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. കെട്ടിടം നിർമിക്കാൻ സർക്കാർ 85 ലക്ഷം രൂപയും അനുവദിച്ചു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർമാണം ഉദ്ഘാടനം ചെയ്തു. തിരൂരിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 14 സർക്കാർ ഓഫിസുകൾക്കും സ്വന്തം കെട്ടിടമുണ്ടാക്കാൻ ശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. തിരൂർ നഗരസഭാധ്യക്ഷൻ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ സിന്ധു ദിനേശ്, പി. ശാന്ത, കെ.പി. ഗിരീഷ് കുമാർ, കെ. പ്രീതി, തവരംകുന്നത്ത് അബ്ദുറഹ്മാൻ, കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.