ബി​ലാ​ത്തി​ക്കു​ളം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്

കു​ള​ത്തി​ലേ​ക്ക് പ​തി​ച്ച മ​ഹാ​ഗ​ണി മ​രം

ബി​ലാ​ത്തി​ക്കു​ളം ന​വീ​ക​ര​ണം പ്ര​വൃ​ത്തി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് മ​രം നി​ലം​പൊ​ത്തി

താ​നൂ​ർ: ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തോ​ട് ചേ​ർ​ന്ന് മു​ൻ​വ​ശ​ത്തു​ള്ള ബി​ലാ​ത്തി​ക്കു​ള​ത്തി​ന്റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ ക​ര​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു.

കു​ള​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​ഹാ​ഗ​ണി മ​രം മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ള​ത്തി​ലേ​ക്ക് വീ​ണു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ​മീ​പ​മു​ള്ള കൃ​ഷി​ഭ​വ​നും സ്വ​കാ​ര്യ ക​ട​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന്റെ ത​റ​ക്ക് വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കു​ള​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള മി​ൽ​മ ബൂ​ത്തും ക​ന​ത്ത അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. മ​തി​യാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. 90 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണെ​ന്നും ന​വീ​ക​ര​ണ​ത്തി​ന്റെ ചു​മ​ത​ല അ​വ​ർ​ക്കാ​ണെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ന​സ്‌​ല ബ​ഷീ​റും പൊ​തു​മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​സ​ലാ​മും പ​റ​ഞ്ഞു. ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​മീ​പ​മു​ള്ള ക​ട​ക്കാ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ന്നും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.   

Tags:    
News Summary - Bilathikulam renovation work: Landslide kills tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.