മലപ്പുറം: അധികാര വികേന്ദ്രീകരണത്തിലും വികേന്ദ്രീകൃത ആസൂത്രണത്തിലും അധിഷ്ഠിതമായി മികച്ച ഭരണവും വികസനക്ഷേമ പ്രവർത്തനവും നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2024-25ലെ സ്വരാജ് ട്രോഫി, മഹാത്മ, മഹാത്മ അയ്യങ്കാളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങൾ പുരസ്കാര പട്ടികയിൽ ഇടംപിടിച്ചു.
താനൂർ നഗരസഭയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംസ്ഥാനതല പുരസ്കാരങ്ങൾക്ക് അർഹരായി. സംസ്ഥാനതലത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മൂന്നാംസ്ഥാനമാണ് പെരുമ്പടപ്പ് ബ്ലോക്കിന് ലഭിച്ചത്. ജില്ലതലത്തിൽ ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം ഒന്നാംസ്ഥാനം മാറഞ്ചേരി ഗ്രാമപഞ്ചായത്തിനും രണ്ടാംസ്ഥാനം എടപ്പാൾ ഗ്രാമപഞ്ചായത്തിനുമാണ്. അവാർഡ് തുകയായി മാറഞ്ചേരിക്ക് 20 ലക്ഷവും എടപ്പാളിന് പത്ത്‍ ലക്ഷവും ലഭിക്കും.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിന് ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലതലത്തിൽ ഒന്നാംസ്ഥാനം എടപ്പാൾ ഗ്രാമപഞ്ചായത്തും രണ്ടാംസ്ഥാനം എടപ്പറ്റ ഗ്രാമപഞ്ചായത്തും നേടി. നഗരതൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിനുള്ള മഹാത്മ അയ്യങ്കാളി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് താനൂർ നഗരസഭയാണ്.
2024-25 വർഷത്തെ പ്രവർത്തന മികവാണ് താനൂർ നഗരസഭയെ സംസ്ഥാനതല അവാർഡിനർഹമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.